കെ ടി ജലീലിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ല: രമേശ് ചെന്നിത്തല

single-img
15 September 2020

മന്ത്രി കെ ടി ജലീലിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രോട്ടോക്കോള്‍ ലംഘനം സംബന്ധിച്ചാണ് പറഞ്ഞത്. അവിടെ നിന്ന് വന്ന പാഴ്സലില്‍ എന്താണ് എന്നത് സംബന്ധിച്ചാണ് സംശയം. ഇതെല്ലാം ആളുകളില്‍ സംശയമുണ്ടാക്കിയിട്ടുണ്ട് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്.

ആ പാര്‍സലില്‍ വന്നതെന്താണെന്ന് ആര്‍ക്കും അറിയില്ല. ജലീൽ പറയുന്നതല്ലാതെ ഇന്നുവരെ അതിലെന്താണെന്ന് ആര്‍ക്കും അറിയില്ല. ഇതൊക്കെ ദുരൂഹമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. അല്ലെങ്കില്‍ ഇഡിയുടെ വക്താവ് പറയട്ടെയെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയാണ് അഴിമതികള്‍ക്ക്‌ കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഉയര്‍ന്ന സാക്ഷരതയുളള കേരളത്തിലെ ജനങ്ങളെ മുഖ്യമന്ത്രി പറ്റിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.