ബിജെപി നേതാവ് പികെ കൃഷ്ണദാസിന് കോവിഡ്

single-img
15 September 2020

ബിജെപിയുടെ ദേശീയ നീർവഹകസമിതി അംഗവും സംസ്ഥാനത്തെ നേതാവുമായ പി.കെ കൃഷ്ണദാസിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് തലശ്ശേരി ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിക്കുന്നത്.

ഇദ്ദേഹത്തിന് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് ലഭ്യമാകുന്ന വിവരം. തെലുങ്കാനയിലെ ഹൈദരാബാദിൽനിന്ന് അടുത്തിടെ എത്തിയ അദ്ദേഹം പരിശോധനയ്ക്ക് സ്വയം വിധേയനാകുകയായിരുന്നു.

കൃ​ഷ്ണ​ദാ​സ് ത​ന്നെ​യാ​ണ് തനിക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കാ​ര്യം ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​ത്. ഇതോടൊപ്പം താ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.