സ്വര്‍ണ്ണ കടത്ത്: അന്വേഷണം അട്ടിമറിക്കാന്‍ ഇടപെടല്‍ നടത്തിയ വി മുരളീധരന്‍ രാജിവെക്കണം: സിപിഎം

single-img
14 September 2020

തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വര്‍ണ്ണ കടത്ത് കേസില്‍ അട്ടിമറി നടത്തിയ കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ രാജി ആവശ്യപ്പെട്ട് സിപിഎം രംഗത്തെത്തി. സ്വര്‍ണക്കടത്ത് കേസിലെ ആദ്യ ഘട്ടത്തില്‍ തന്നെ സ്വര്‍ണം എത്തിയത് നയതന്ത്ര ബാഗേജ് അല്ലെന്ന് വി മുരളീധരന്‍ പറഞ്ഞത് ഗൗരവതരമാണെന്നും അന്വേഷണത്തെ അട്ടിമറിക്കാന്‍ ഇടപെടല്‍ നടത്തിയെന്നത് വ്യക്തമാണെന്നും സിപിഎം പറയുന്നു.

അന്വേഷണ സംഘം വി മുരളീധരനെ ചോദ്യം ചെയ്യണം.അതേപോലെതന്നെ മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതിന് തുടര്‍ച്ചയുണ്ടായില്ലെന്നും മറിച്ചായിരുന്നു എങ്കില്‍ അന്വേഷണം മുരളീധരനിലേക്ക് എത്തുമായിരുന്നെന്നും സിപിഎം പറഞ്ഞു.

അതേപോലെ തന്നെ സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ സംഘത്തില്‍ ഇടയ്ക്ക് നടന്ന മാറ്റങ്ങള്‍ സംശയകരമാണെന്നും പാര്‍ട്ടി ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ആരോപണങ്ങളെ തള്ളി ഇന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. വിമാന താവളത്തില്‍ സ്വര്‍ണ്ണം കടത്തിയത് നയതന്ത്ര ബാഗേജില്‍ കൂടിത്തന്നയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അറിയിച്ചത്.