ജലീൽ മാധ്യമങ്ങളോട് പ്രതികരിക്കുന്നില്ലെന്ന പരാതിക്കിടയിൽ മന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിച്ച് മലയാള മാധ്യമം

single-img
14 September 2020

മന്ത്രി കെടി ജലീൽ മാധ്യമങ്ങളോട് പ്രതികരിക്കുന്നില്ല എന്ന പരാതിക്കിടയിൽ അദ്ദേഹത്തിൻ്റെ അഭിമുഖം പ്രസിദ്ധീകരിച്ച് രാഷ്ട്രദീപിക. മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ത​രു​ന്നി​ല്ലെ​ന്നും ഓ​ടി​യൊ​ളി​ക്കു​ക​യാ​ണെ​ന്നു​മു​ള്ള ആ​രോ​പ​ണം ഉ​യ​രു​ന്ന​തി​നി​ട​യി​ലാ​ണ് രാ​ഷ്ട്ര​ദീ​പി​ക​യോ​ട് അ​ദ്ദേ​ഹം സം​സാ​രി​ക്കാ​ൻ ത​യാ​റാ​യ​ത്.സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി​ക​ളു​മാ​യി ത​നി​ക്കു യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നു മ​ന്ത്രി അഭിമുഖത്തിൽ വ്യക്തമാക്കി. 

ഒ​ര​ന്വേ​ഷ​ണ​ത്തെ​യും ഭ​യ​ക്കു​ന്നി​ല്ല. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ഇ​നി വി​ളി​ച്ചാ​ലും മൊ​ഴി​കൊ​ടു​ക്കാ​ൻ സ​ധൈ​ര്യം പോ​കുമെന്നും അദ്ദേഹം പറഞ്ഞു. സ്വ​പ്ന​യു​മാ​യു​ള്ള​തു കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലി​ന്‍റെ സെ​ക്ര​ട്ട​റി​യെ​ന്ന നി​ല​യി​ലു​ള്ള പ​രി​ച​യം മാ​ത്രം. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ത​ന്‍റെ സ​ത്യ​സ​ന്ധ​ത എ​ല്ലാ​വ​ർ​ക്കും ബോ​ധ്യ​മാ​കും. മൊ​ഴി​കൊ​ടു​ക്കാ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നു മു​ന്നി​ൽ പോ​യ​ത് മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ച​ശേ​ഷ​മാ​യി​രു​ന്നുവെന്നും ജലീൽ പറഞ്ഞു. 

താൻ സ്വ​കാ​ര്യ വാ​ഹ​നം ഉ​പ​യോ​ഗി​ച്ച​തി​ൽ യാ​തൊ​രു തെ​റ്റു​മി​ല്ലെന്നും അദ്ദേഹം പറഞ്ഞു. മുൻപ് മു​സ്‌​ലിം ലീ​ഗി​ന്‍റെ നേ​താ​ക്ക​ളാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, മ​ഞ്ഞ​ളാം​കു​ഴി അ​ലി, എം.​കെ. മു​നീ​ർ എ​ന്നി​വ​ർ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒ​രു മു​ത​ലാ​ളി​യു​ടെ ബെ​ൻ​സ് കാ​റാ​ണ് മ​ഞ്ഞ​ളാം​കു​ഴി അ​ലി സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. സു​ഹൃ​ത്തു​ക്ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​ദ്യ സം​ഭ​വ​മ​ല്ലെന്നും ജലീൽ പറഞ്ഞു. 

താ​ൻ പോ​യ​ത് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ അ​റി​ഞ്ഞി​ല്ല എ​ന്ന കാ​ര​ണ​ത്താ​ലാ​ണ് വി​വാ​ദ​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ മാ​ധ്യ​മ​ങ്ങ​ൾ ശ്ര​മി​ക്കു​ന്ന​ത്. ഇ​ട​തു​പ​ക്ഷ​ത്തേ​ക്ക് പോ​യ​തു മു​ത​ൽ ലീ​ഗ് ത​ന്നെ രാ​ഷ്ട്രീ​യ​മാ​യി ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെന്നും അദ്ദേഹം പറഞ്ഞു. മ​ഞ്ചേ​ശ്വ​രം എം​എ​ൽ​എ​യും ലീ​ഗ് നേ​താ​വു​മാ​യ എം.​സി.​ക​മ​റു​ദീ​നെ​തി​രേ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് കേ​സു​ണ്ടാ​യി​ട്ടും അ​ദ്ദേ​ഹ​ത്തോ​ട് രാ​ജി​വ​യ്ക്കാ​ൻ ആ​രും ആ​വ​ശ്യ​പ്പെ​ടു​ന്നി​ല്ലെന്നും ജലീൽ പറഞ്ഞു. 

പ​ല​പ്പോ​ഴാ​യി എ​ത്ര​യോ ആ​രോ​പ​ണ​ങ്ങ​ൾ ത​ന്‍റെ പേ​രി​ൽ ലീ​ഗി​ന്‍റെ​യും യു​ഡി​എ​ഫി​ന്‍റെ​യും നേ​താ​ക്ക​ൾ ഉ​ന്ന​യി​ച്ചു. പ​ക്ഷേ, അ​തൊ​ന്നും ശ​രി​യാ​ണെ​ന്ന് തെ​ളി​യി​ക്കാ​ൻ അ​വ​ർ​ക്ക് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ലെന്നും അദ്ദേഹം പറഞ്ഞു. 

ത​ന്നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ കാ​ർ കു​റു​കെ കൊ​ണ്ടി​ട്ട് സ​മ​രം ചെ​യ്ത രീ​തി കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത​താ​ണെന്നും ഞാ​യ​റാ​ഴ്ച വൈ​കി​ട്ട​ത്തെ രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​വ​രു​ടെ സം​ഘ​ട​നാ നേ​തൃ​ത്വം ഇ​ത്ത​രം സ​മ​രം ശ​രി​യാ​ണോ​യെ​ന്നു സ്വ​യം വി​ല​യി​രു​ത്ത​ണ​മെ​ന്നും ജ​ലീ​ൽ പ​റ​ഞ്ഞു.. ജ​നാ​ധി​പ​ത്യ​പ​ര​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്നുവെന്നും ജലീൽ വ്യക്തമാക്കി.