സ്വര്‍ണ്ണ കടത്ത് കേസ്: എം ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി നാല് മാസം കൂടി നീട്ടി

single-img
14 September 2020

തിരുവനന്തപുരം വിമാന താവളം വഴി നടന്ന സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിലവില്‍ സസ്പെൻഷനിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി വീണ്ടും നീട്ടി. അടുത്ത നാല് മാസം കൂടിയാണ് സസ്പെൻഷൻ കാലാവധി ഇപ്പോള്‍ നീട്ടിയിരിക്കുന്നത്.

സംസ്ഥാന ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അദ്ധ്യക്ഷനായ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ഈ നടപടി.സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രകാരം ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, തൊഴിൽ വകുപ്പ് അഡീ.ചീഫ് സെക്രട്ടറി സത്യജിത്ത് രാജൻ, അഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസ് എന്നിവര്‍ ഉള്‍പ്പെട്ട മൂന്നംഗ സമിതിയുടെതാണ് നടപടി.

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട പ്രധാന പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സിവിൽ സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്ന് കാട്ടി ശിവശങ്കറിനെ സര്‍ക്കാര്‍ സസ്പെൻഡ് ചെയ്യുന്നത്.