കുഞ്ഞാലിക്കുട്ടിയും മുനീറും ചെയ്തതു മാത്രമേ ഞാനും ചെയ്തിട്ടുള്ളു: കെ ടി ജ​ലീ​ൽ

single-img
14 September 2020

സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി​ക​ളു​മാ​യി ത​നി​ക്കു യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നു വ്യക്തമാക്കി മ​ന്ത്രി കെ.​ടി. ജ​ലീ​ൽ. അ​തു​കൊ​ണ്ടു​ത​ന്നെ ഒ​ര​ന്വേ​ഷ​ണ​ത്തെ​യും ഭ​യ​ക്കു​ന്നി​ല്ലെന്നും അദ്ദേഹം പറഞ്ഞു. മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ത​രു​ന്നി​ല്ലെ​ന്നും ഓ​ടി​യൊ​ളി​ക്കു​ക​യാ​ണെ​ന്നു​മു​ള്ള ആ​രോ​പ​ണം ഉ​യ​രു​ന്ന​തി​നി​ട​യി​ലാ​ണ് രാഷ്ട്രദീപികയ്ക്ക് ജലീൽ അഭിമുഖം നൽകിയത്. 

അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ഇ​നി വി​ളി​ച്ചാ​ലും മൊ​ഴി​കൊ​ടു​ക്കാ​ൻ സ​ധൈ​ര്യം പോ​കുമെന്നും അദ്ദേഹം പറഞ്ഞു. സ്വ​പ്ന​യു​മാ​യു​ള്ള​തു കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലി​ന്‍റെ സെ​ക്ര​ട്ട​റി​യെ​ന്ന നി​ല​യി​ലു​ള്ള പ​രി​ച​യം മാ​ത്രമാണെന്നും അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ത​ന്‍റെ സ​ത്യ​സ​ന്ധ​ത എ​ല്ലാ​വ​ർ​ക്കും ബോ​ധ്യ​മാ​കുമെന്നും ജലീൽ പറഞ്ഞു. 

മൊ​ഴി​കൊ​ടു​ക്കാ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നു മു​ന്നി​ൽ പോ​യ​ത് മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ച​ശേ​ഷ​മാ​യി​രു​ന്നുവെന്നും ജീലൽ വ്യക്തമാക്കി. സ്വ​കാ​ര്യ വാ​ഹ​നം ഉ​പ​യോ​ഗി​ച്ച​തി​ൽ യാ​തൊ​രു തെ​റ്റു​മി​ല്ല. മു​ന്പ് മു​സ്‌​ലിം ലീ​ഗി​ന്‍റെ നേ​താ​ക്ക​ളാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, മ​ഞ്ഞ​ളാം​കു​ഴി അ​ലി, എം.​കെ. മു​നീ​ർ എ​ന്നി​വ​ർ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. അ​തേ താ​നും ചെ​യ്തു​ള്ളൂ. അ​ന്നൊ​ന്നു​മി​ല്ലാ​ത്ത പ്ര​തി​ഷേ​ധ​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്- ജലീൽ പറഞ്ഞു.