അമേരിക്കയ്ക്ക് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ടെസ്റ്റുകൾ നടത്തിയ രാജ്യം ഇന്ത്യ: ഡൊണാൾഡ് ട്രംപ്

single-img
14 September 2020

അമേരിക്കയ്ക്ക് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ടെസ്റ്റുകൾ നടത്തിയത് ഇന്ത്യയാണെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ്ട്രംപ് . ഇന്ന് നടന്ന നെവാഡയിലെ തിര‍ഞ്ഞെടുപ്പു റാലിയിലായിരുന്നു ട്രംപിന്റെ ഈ പ്രസ്താവന. അമേരിക്ക ഇതുവരെ ഇന്ത്യയെക്കാൾ 44 ദശലക്ഷം പരിശോധനകൾ അധികം നടത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി മോദി തന്നെ വിളിക്കുകയും ഈ പരിശോധനയുടെ കാര്യത്തിൽ തന്നെ അഭിനന്ദിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. കോവിഡ് പരിശോധനകളുടെ എണ്ണം ഇന്ത്യ അടുത്തിടെ കുത്തനെ കൂട്ടിയിരുന്നു.ഐസിഎംആര്‍ നല്‍കുന്ന R വിവരങ്ങൾ അനുസരിച്ച് ഇന്ത്യയില്‍ ഇതുവരെ നാ‌ലരക്കോടിയോളം ആളുകൾക്ക് കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്. ഈ മാസം ഒന്നു വരെയുള്ള കണക്കുകൾ അനുസരിച്ച് 4,43,37,201 പേര്‍ക്കാണ് ഇന്ത്യയില്‍ പരിശോധന നടത്തിയത്.