ഈ പട്ടണത്തിലെ എല്ലാവരും താമസിക്കുന്നത് ഒരു കെട്ടിടത്തില്‍; ആശുപത്രിയും പോസ്റ്റ് ഓഫീസും പള്ളിയുമെല്ലാം ഇതില്‍ തന്നെ

single-img
14 September 2020

അമേരിക്കയിലെ അലാസ്കയിൽ ജീവിക്കുന്നത് നിസാരമല്ല. അതിനുള്ള കാരണം ഈ നാടിനെപറ്റി നിങ്ങള്‍ കൂടുതല്‍ അറിയുമ്പോള്‍ മാറും. അമേരിക്കൻ ഐക്യനാടുകളിലെ നാൽപ്പത്തിയൊമ്പതാം സംസ്ഥാനമാണ് ഇത് എന്ന് ഒറ്റവാചകത്തില്‍ പറയാം.

അമേരിക്കയുടെ വടക്കു-പടിഞ്ഞാറെ അറ്റത്തായി ഭൂവിസ്തൃതിയനുസരിച്ച് അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ സംസ്ഥാനവും ഇതു തന്നെയാണ്. എന്നാല്‍ പോലും എന്നാൽ ജനവാസ്യയോഗ്യമായ പ്രദേശങ്ങൾ കുറവായതിനാൽ ജനസംഖ്യയനുസരിച്ച് നാൽപ്പത്തിയേഴാം സ്ഥാനമേ ഇതിനുള്ളൂ.
ഇപ്പോള്‍ പോലും ജനവാസമില്ലാത്ത ഒരുപാട് പ്രദേശങ്ങൾ അലാസ്കയിൽ ഉണ്ട്.

വളരെയധികം തണുത്തുറഞ്ഞ പ്രദേശത്ത് മഞ്ഞ് മൂടുമ്പോൾ ചില കാലങ്ങളില്‍ പുറംലോകവുമായുള്ള ബന്ധം വരെ നഷ്ടമാകാറുണ്ട്. അലാസ്കയില്‍ സ്ഥിതിചെയ്യുന്ന വിറ്റിയർ എന്ന് പേരുള്ള ഒരു പട്ടണത്തിന് അതിനാൽ തന്നെ ധാരാളം സവിശേഷതകളുണ്ട്. ഏകദേശം നാല് കിലോമീറ്റർ നീളമുള്ള ഒരു ടണൽ താണ്ടിയാണ് ഈ പട്ടണത്തിൽ പ്രവേശിക്കേണ്ടത്.

ഇവിടേക്കുള്ള ട്രെയിൻ സഞ്ചരിക്കുന്നതും ഈ ടണൽ വഴിയാണ്. അതിന് ശേഷം നിങ്ങള്‍ക്ക് പ്രിൻസ് വില്യം തീരത്തെ വിറ്റിയർ പട്ടണത്തിൽ എത്തിച്ചേരാന്‍ സാധിക്കും. അവിടെ എത്തിയാലോ, ആദ്യം തന്നെ നിങ്ങളുടെ കണ്ണിൽപ്പെടുന്നത് അവിടത്തെ പ്രകൃതിഭംഗിക്ക് പകരം അവിടെ ഉള്ള ഒരു വലിയ കെട്ടിടം മാത്രമായിരിക്കും. ഇതിന്റെ പേര് ബേഗിക് ടവേഴ്സ് എന്നാണ്.

ഇനി പറയുന്നതാണ് വളരെ അത്ഭുതം ജനിപ്പിക്കുന്നത്. കാരണം, ആ പട്ടണത്തിൽ ഉള്ള എല്ലാവരും താമസിക്കുന്നത് ഈ ഒരു കെട്ടിടത്തിലാണ്. ഇതിന്റെ ഉള്ളില്‍തന്നെയാണ് ജനങ്ങള്‍ക്ക് ആവശ്യമായ പോസ്റ്റ് ഓഫീസും പലചരക്ക് കടകളും ആശുപത്രിയും പള്ളിയുമെല്ലാം സ്ഥിതി ചെയ്യുന്നത്. എന്തിന് പറയുന്നു-
കൊച്ചു കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം പോലും ഈ കെട്ടിടത്തിനകത്താണ്.

നിലവില്‍ 200 വരെ ആളുകൾ താമസിക്കുന്ന ഈ കെട്ടിടം ഒരുകാലത്ത് അമേരിക്കന്‍ സൈന്യം ഉപയോഗിച്ചിരുന്നതാണ്. ഏത് കാലാവസ്ഥയിലും സമയത്തും പ്രകൃതി ക്ഷോഭം ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് ഇവിടെയുള്ള ജനങ്ങള്‍ എല്ലാവരും ഒരുമിച്ച് ഒരു കെട്ടിടത്തിൽ തന്നെ താമസിക്കാം എന്ന് തീരുമാനം കൈക്കൊണ്ടത്.