യുജിസി നെറ്റ് പരീക്ഷയുടെ തീയതിയിൽ മാറ്റം; സെപ്തംബർ 24ന് തുടങ്ങും

single-img
14 September 2020

രാജ്യത്ത് പിഎച്ച്ഡി ഗവേഷണത്തിന് പ്രവേശനം ലഭിക്കുന്നതിനും സർവ്വകലാശാലാതലത്തിൽ അധ്യാപകമേഖലയിൽ ജോലിയിൽ പ്രവേശിക്കുന്നതിനും വേണ്ടി ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ വിജയിച്ചിരിക്കേണ്ട ദേശീയ നിലവാരത്തിലുള്ള യോഗ്യതാപരീക്ഷയായ നെറ്റ് പരീക്ഷ തീയതി വാണ്ടും മാറ്റി. ഈ മാസം 24 മുതലായിരിക്കും പുതുക്കിയ തിയതി പ്രകാരമുള്ള പരീക്ഷ നടത്തുക.

നേരത്തെ സെപ്റ്റംബർ 16 നും 25നും ഇടയ്ക്ക് പരീക്ഷ നടത്തുമെന്നാണ് ദേശീയ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചിരുന്നത്. എന്നാല്‍ ഐസിഎആർ പരീക്ഷയെഴുതുന്നവരുടെ അഭ്യർത്ഥന പരിഗണിച്ചാണ് ഇപ്പോഴത്തെ തീരുമാനം. സാധാരണ ഗതിയില്‍ മെയ് ജൂൺ മാസങ്ങളിൽ നടക്കേണ്ടയിരുന്ന പരീക്ഷ ഇക്കുറി കൊവിഡ് മൂലം വൈകുകയായിരുന്നു.