96 പേരെ സെക്രട്ടറിമാരാക്കി കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപനം: സോ​ണി​യാ ഗാ​ന്ധി മ​ട​ങ്ങി​യെ​ത്തി​യ ശേ​ഷം പട്ടിക ഇനിയും വലുതാകും

single-img
14 September 2020

പത്ത് പു​തി​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രെ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി കെ​പി​സി​സി​യു​ടെ ജം​ബോ ഭാ​ര​വാ​ഹി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. ആ​കെ 96 സെ​ക്ര​ട്ട​റി​മാ​രാണ് ഇപ്പോഴുള്ളത്. 175 നി​ര്‍​വാ​ഹ​ക സ​മി​തി​യം​ഗ​ങ്ങ​ളെയും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ല്‍ പ​രി​ശോ​ധ​ന​യ്ക്കു പോ​യ സോ​ണി​യാ ഗാ​ന്ധി മ​ട​ങ്ങി​യെ​ത്തി​യ ശേ​ഷം കെ.​വി. തോ​മ​സ് അ​ട​ക്ക​മു​ള്ള​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി കൂ​ടു​ത​ല്‍ വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രെ​യും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രെ​യും കൂ​ടി നി​യ​മി​ക്കു​ന്ന​തോ​ടെ ജം​ബോ ക​മ്മി​റ്റി വീ​ണ്ടും വ​ലു​താ​കുമെന്നാണ് സൂചന. 

പ്ര​സി​ഡ​ന്‍റ് ഉ​ള്‍​പ്പെ​ടെ നി​ല​വി​ലു​ള്ള 50 ഭാ​ര​വാ​ഹി​ക​ള്‍​ക്കു പു​റ​മെ​യാ​ണു പു​തി​യ പ​ട്ടി​ക എത്തിയിരിക്കുന്നത്. പു​തി​യ പ​ട്ടി​ക​യി​ല്‍ പി.​കെ. ജ​യ​ല​ക്ഷ്മി​യെ​യും ദീ​പ്തി മേ​രി വ​ര്‍​ഗീ​സി​നെ​യും കൂ​ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​ക്കി​യിട്ടുണ്ട്. എന്നിരുന്നാലും ആ​കെ​യു​ള്ള 44 ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രി​ല്‍ മൂ​ന്നു പേ​ര്‍ മാ​ത്ര​മാ​ണു വ​നി​ത​ക​ള്‍ എന്നുള്ളതും പ്രത്യേകതയാണ്. 

ഉ​പാ​ധ്യ​ക്ഷ​ന്മാ​രി​ല്‍ ഒ​രാ​ള്‍ മാ​ത്ര​മാ​ണു വ​നി​ത. 96 സെ​ക്ര​ട്ട​റി​മാ​രി​ല്‍ വെ​റും ഒ​മ്പ​തു വ​നി​ത​ക​ളേ​യു​ള്ളു. ബെ​ന്നി ബ​ഹ​നാ​ന്‍, എം.​കെ. രാ​ഘ​വ​ന്‍, ആ​ന്‍റോ ആ​ന്‍റ​ണി, രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍, ഹൈ​ബി ഈ​ഡ​ന്‍, ഡീ​ന്‍ കു​ര്യാ​ക്കോ​സ്, ടി.​എ​ന്‍. പ്ര​താ​പ​ന്‍, വി.​കെ. ശ്രീ​ക​ണ്ഠ​ന്‍, ര​മ്യ ഹ​രി​ദാ​സ് അ​ട​ക്ക​മു​ള്ള എം​പി​മാ​രെ ഭാരവാഹിത്വ പട്ടികയിൽ നിന്നും ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും എ​ട്ട് എം​പി​മാ​രെ എ​ക്‌​സി​ക്യു​ട്ടീ​വി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ‌‌

എ.​കെ. ആ​ന്‍റ​ണി, വ​യ​ലാ​ര്‍ ര​വി, കെ.​സി. വേ​ണു​ഗോ​പാ​ല്‍, കെ. ​മു​ര​ളീ​ധ​ര​ന്‍, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, കെ. ​സു​ധാ​ക​ര​ന്‍, ശ​ശി ത​രൂ​ര്‍, അ​ടൂ​ര്‍ പ്ര​കാ​ശ് എ​ന്നി​വ​രാ​ണ് നി​ര്‍​വാ​ഹ​ക സ​മി​തി​യി​ലെ അം​ഗ​ങ്ങ​ളാ​യ എം​പി​മാ​ര്‍.