വളാഞ്ചേരിയില്‍ പതിമൂന്നുകാരിയെ പിതാവും പീഡിപ്പിച്ചുവെന്ന് റിപ്പോർട്ട്; പീഡിപ്പിച്ച സഹോദരനും പൊലീസ് പിടിയിൽ

single-img
14 September 2020

പതിമൂന്നുകാരിയെ പീഡിപ്പിച്ച 22കാരനായ സഹോദരനെ മലപ്പുറം വളാഞ്ചേരിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. ബാല സംരക്ഷണ സമിതിയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. ഈ കുട്ടിയടക്കം നാല് സഹോദരിമാരെ പീഡിപ്പിച്ച കേസിൽ ഇവരുടെ പിതാവിനെ ഇക്കൊല്ലം ജനുവരിയിൽ അറസ്റ്റ് ചെയ്തിരുന്നു.

നാലു കുട്ടികളെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഇടപെടലിനെ തുടർന്ന് സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു. തുടർന്നു നടന്ന കൗൺസിലിങ്ങിലാണ് സഹോദരനും തന്നെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന വിവരം കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ് ലൈൻ വളാഞ്ചേരി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പിതാവിന്റെ പീഡനത്തെ തുടർന്ന് മാനസികമായി തളർന്ന പെൺകുട്ടികൾ മാസങ്ങളായി സർക്കാരിന്റെ സംരക്ഷണത്തിലാണ്. അച്ഛൻ പീഡിപ്പിക്കുന്ന കാര്യവും കുട്ടികൾ വെളിപ്പെടുത്തിയത് കൗൺസിലിംഗിലാണ്. അതിനുശേഷം ഇപ്പോൾ നടന്ന മറ്റൊരു കൗൺസിലിംഗിൽ ആണ് 13കാരി സ്വന്തം സഹോദരനും തന്നെ ഇത്തരത്തിൽ ഉപദ്രവിച്ച കാര്യം പുറത്ത് പറയുന്നത്. പൊലീസ് പ്രതിയെ പിടികൂടി പോക്‌സോ ചുമത്തി. കോടതി റിമാൻഡും ചെയ്തു.