കോവിഡിൻ്റെ ഉത്ഭവം വുഹാൻ തന്നെ: തെളിവുകളുമായി ചൈ​നീ​സ് വൈ​റോ​ള​ജി​സ്റ്റ്

single-img
13 September 2020

ലോകം മുഴുവൻ ഭീതി വിതച്ചുകൊണ്ടിരിക്കുന്ന കോവിഡ് വെെറസ് ചൈ​ന​യി​ലെ ലാ​ബി​ൽ നി​ർ​മി​ച്ച വൈ​റ​സു​ക​ളാ​ണെന്ന തെ​ളി​യി​ക്കാ​നു​ള്ള ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ത​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ചൈ​നീ​സ്  വൈ​റോ​ള​ജി​സ്റ്റ്. ഡോ. ​ലി മെം​ഗ് യാ​ൻ ആണ് ചെെനയ്ക്ക് എതിരെ രംഗത്തെത്തിയത്. ബ്രി​ട്ടീ​ഷ് ടോ​ക്ക് ഷോ​യാ​യ ലൂ​സ് വു​മ​ണി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് ഡോ. ​ലി മെം​ഗ് യാ​ൻ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

വു​ഹാ​നി​ലെ ലാ​ബി​ൽ നി​ന്നാ​ണ് വൈ​റ​സ് പു​റ​ത്തെ​ത്തി​യ​തെ​ന്നും ലാ​ബ് നി​യ​ന്ത്രി​ക്കു​ന്ന​ത് ചൈ​നീ​സ് സ​ർ​ക്കാ​രാ​ണെ​ന്നും ലി ​മെം​ഗ്് പ​റ​യു​ന്നു. വു​ഹാ​നി​ലെ മാ​ർ​ക്ക​റ്റി​ൽ നി​ന്നാ​ണ് വൈ​റ​സ് ലോ​ക​ത്തെ​ത്തി​യ​ത് എ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​ക​മ​റ​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​തെ​ന്നും ലി മെംഗ്  പറയുന്നു. ചൈ​നീ​സ് സ​ർ​ക്കാ​റി​നെ ഭ​യ​ന്ന് ഒ​ളി​വി​ൽ ക​ഴി​യു​ന്ന ഡോ. ​ലി ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ൽ നി​ന്നും വീ​ഡി​യോ ചാ​റ്റി​ലൂ​ടെ​യാ​ണ് ഷോയിൽ സംസാരിച്ചത്. 

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ റ​ഫ​റ​ൻ​സ് ല​ബോ​റ​ട്ട​റി​യാ​യ ഹോ​ങ്കോം​ഗ് സ്കൂ​ൾ ഓ​ഫ് പ​ബ്ലി​ക്ക് ഹെ​ൽ​ത്തി​ലെ മു​ൻ സൂ​പ്പ​ർ​വൈ​സ​ർ​മാ​രോട് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് താ​ൻ സൂ​ചി​പ്പി​ച്ച​പ്പോ​ൾ ത​ന്നെ നി​ശ്ശ​ബ്ദ​യാ​ക്കി​യെ​ന്നും ലി ​പ​റ​യു​ന്നു. വൈ​റ​സ് പ്ര​കൃ​തി​യി​ൽ നി​ന്നു​ള​ള​താണെന്നാണ് മിക്കവരും കരുതിയിരിക്കുന്നത്. എന്നാൽ അങ്ങനെയല്ലെന്ന് ലി ​മെം​ഗ് പറഞ്ഞു. ചൈ​ന​യി​ലെ രോ​ഗ നി​യ​ന്ത്ര​ണ പ്ര​തി​രോ​ധം സെ​ന്‍റ​റി​ൽ പ്രാ​ദേ​ശി​ക ഡോ​ക്ട​ർ​മാ​രി​ൽ നി​ന്നു​മാ​ണ് ത​നി​ക്ക് ഈ ​വി​വ​രം ല​ഭി​ച്ച​തെ​ന്നും അ​വ​ർ കൂട്ടിച്ചേർത്തു. 

പ​ക​ർ​ച്ച​വ്യാ​ധി​യെ കു​റി​ച്ച് കൂ​ടു​ത​ൽ അ​വ​ബോ​ധ​മു​ണ്ടാ​ക്കാ​നാ​ണ് താ​ൻ ഹോ​ങ്കോം​ഗി​ൽ നി​ന്നും ഏ​പ്രി​ലി​ൽ അ​മേ​രി​ക്ക​യി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ട​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. അതിനു മുമ്പു തന്നെ മ​നു​ഷ്യ​രി​ൽ നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രു​ന്ന വൈ​റ​സാ​ണി​തെ​ന്ന് താ​ൻ മു​ന്ന​റി​യി​പ്പ് ന​ല്കി​യ​താ​യും ലി ​മെം​ഗ് വി​ശ​ദീ​ക​രി​ക്കു​ന്നു. 

വു​ഹാ​നി​ലെ ല​ബോ​റ​ട്ട​യി​ലാ​ണ് കൊ​റോ​ണ വൈ​റ​സു​ണ്ടാ​യ​തെ​ന്ന് തെ​ളി​യി​ക്കാ​നു​ള്ള ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ താ​ൻ ഉടൻ തന്നെ താൻ പുറത്തു വിടുമെന്നും ലി ​മെം​ഗ് വ്യക്തമാക്കി.