ഡിഗ്രി ജയിപ്പിക്കാന്‍ പതിനായിരം രൂപ വേണമെന്ന് ടീച്ചര്‍; സര്‍വകലാശാല അധികൃതര്‍ക്ക് പരാതിയുമായി വിദ്യാര്‍ത്ഥി

single-img
13 September 2020

അവസന വര്‍ഷം പഠിക്കുന്നഡിഗ്രി വിദ്യാര്‍ത്ഥിയെ പരീക്ഷയില്‍ ജയിപ്പിക്കാനായി അധ്യാപിക പതിനായിരം രൂപ ആവശ്യപ്പെട്ടതായി പരാതി. പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ പൊളിറ്റിക്കല്‍ സയന്‍സ് ടീച്ചറാണ് ഇത്തരത്തില്‍ വിദ്യാര്‍ത്ഥിയില്‍ നിന്നും പണം ആവശ്യപ്പെട്ടത്. വിവരം പുറത്ത് വന്നതിനെ തുടര്‍ന്ന് സര്‍വകാലശാലയുടെ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അധ്യാപിക പണം ആവശ്യപ്പെടുന്ന സംഭാഷണം വിദ്യാര്‍ത്ഥി തന്റെ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു.

ഇതിന്റെ ശബ്ദ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി സര്‍വകലാശാലയുടെ അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. തന്നെ ജയിപ്പിക്കണം എങ്കില്‍ അതിനായി അധ്യാപിക പണം ആവശ്യപ്പെട്ടെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

അതേസമയം സര്‍വകലാശാലയുടെ സ്റ്റാഫ് അംഗങ്ങളെ തനിക്ക് നന്നായി അറിയാമെന്ന് എന്‍ ബിയൂണിവേഴ്സിറ്റി രജിസ്റ്റാര്‍ പറഞ്ഞു. അധ്യാപികയുടെ ഫോണ്‍ കാള്‍ വിവരങ്ങള്‍ വിശദമായി പരിശോധിക്കണമെന്നും അധ്യാപികയെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച വിദ്യാര്‍ത്ഥി കോളജ്പ്പപ്രിന്‍സിലിനും പരാതി നല്‍കിയിരുന്നു.

എന്നാല്‍ തനിക്കെതിരെയുള്ള ആരോപണം അധ്യാപിക നിഷേധിച്ചു. തനിക്കെതിരായി ചില നിക്ഷിപ്ത താത്പര്യമുള്ളവരാണ് ഇത്തരത്തില്‍ ആരോപണവുമായി രംഗത്തുവന്നത് എന്നും അവര്‍ പറയുന്നു. അതേസമയം പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ ജോലികളില്‍ നിന്നും സര്‍വകലാശാലാ അധികൃതര്‍ അധ്യാപികയെ വിലക്കിയിട്ടുണ്ട്.