അടിയന്തരാവസ്ഥയിൽ പല നന്മകളും ഉണ്ടായി: ഉമ്മൻചാണ്ടി

single-img
13 September 2020

അടിയന്തരാവസ്ഥയിൽ പല നന്മകളും ഉണ്ടായെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മാതൃഭൂമിക്കു വേണ്ടി സംവിധായകനായ സത്യൻ അന്തിക്കാട് ഉമ്മൻചാണ്ടിയഴെ അഭിമുഖം ചെയ്യുന്ന വേളയിലാണ് അദ്ദേഹം ഇത്തരമൊരു പരാമർശം നടത്തിയത്. 

ശ്രീനിവാസൻ എഴുതി താൻ സംവിധാനം ചെയ്ത ‘സന്ദേശം’ എന്ന സിനിമയെക്കുറിച്ചു ചോദിച്ചപ്പോഴാണ് ഉമ്മൻചാണ്ടി അടിയന്തരാവസ്ഥയെക്കുറിച്ചു പറഞ്ഞത്. സന്ദേശം സിനിമ 30 കൊല്ലമായി ഇപ്പോഴും പ്രസക്തമായി നിൽക്കുന്നുണ്ടെന്നും കമ്യൂണിസ്റ്റുകാരെയും കോൺഗ്രസുകാരെയും ഒരേപോലെ ഞങ്ങൾ അതിൽ വിമർശിച്ചിട്ടുണ്ടെന്നും സത്യൻ അന്തിക്കാട് പറയുന്നു. എന്നാൽ, കമ്യൂണിസ്റ്റുകാരിൽനിന്ന് എനിക്കും ശ്രീനിക്കും ഒരുപാട് വിമർശനങ്ങൾ ഉണ്ടായെന്നും സത്യൻ അന്തിക്കാട് ചൂണ്ടിക്കാട്ടുന്നുണ്ട്. 

വിമർശനങ്ങൾ വന്നു, ഷണിക്കത്തുകൾ വന്നു. എന്നാൽ, കോൺഗ്രസുകാർ അങ്ങിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് ഉമ്മൻചാണ്ടി അടിയന്തരാവസ്ഥയുമായി ബന്ധപ്പെടുത്തി ഉത്തരം പറഞ്ഞത്. 

കോൺഗ്രസ് അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കാറില്ലെന്നും ആരെങ്കിലും അങ്ങനൊരു സമീപനം എടുത്താൽ നേതൃത്വം ഇടപെട്ട്‌ തടയുകയാണ് പതിവെന്നും ഉമ്മൻചാണ്ടി പറയുന്നു. തെറ്റ് ചൂണ്ടിക്കാണിക്കാൻ ഒരാളുണ്ടാവുക എന്നത് പൊതുപ്രവർത്തനത്തെ ശക്തിപ്പെടുത്താൻ സഹായകമായിട്ടാണ് കോൺഗ്രസുകാർ കാണുന്നതെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കുന്നു. 

പത്രങ്ങളുടെ സ്വാധീനം വലുതാണ്. അടിയന്തരാവസ്ഥയിൽ പല നന്മകളും ഉണ്ടായെങ്കിലും പത്രങ്ങൾക്ക് ഏർപ്പെടുത്തിയ സെൻസറിങ് ഒരു വലിയ പോരായ്മയായിരുന്നുവെന്നാണ് ഉമ്മൻചാണ്ടി പറയുന്നത്. മാധ്യമങ്ങളെ നിയന്ത്രിച്ചത് അന്ന് വലിയ തെറ്റായിപ്പോയെന്നും ഉമ്മൻചാണ്ടി അഭിമുഖത്തിനിടയിൽ തുറന്നു പറയുന്നുണ്ട്. 

കോൺഗ്രസ് അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കാറില്ല. ആരെങ്കിലും അങ്ങനൊരു സമീപനം എടുത്താൽ നേതൃത്വം ഇടപെട്ട്‌ തടയും. തെറ്റ് ചൂണ്ടിക്കാണിക്കാൻ ഒരാളുണ്ടാവുക എന്നത് പൊതുപ്രവർത്തനത്തെ ശക്തിപ്പെടുത്താൻ സഹായകമായിട്ടാണ് ഞങ്ങൾ കാണുന്നത്. പത്രങ്ങളുടെ സ്വാധീനം അതല്ലേ. അടിയന്തരാവസ്ഥയിൽ പല നന്മകളും ഉണ്ടായി. എന്നാൽ, പത്രങ്ങൾക്ക് ഏർപ്പെടുത്തിയ സെൻസറിങ് ഒരു വലിയ പോരായ്മയായിരുന്നു. മാധ്യമങ്ങളെ നിയന്ത്രിച്ചത് അന്ന് വലിയ തെറ്റായിപ്പോയി.


-ഉമ്മൻചാണ്ടി.