അസാമാന്യ പ്രകടനവുമായി യു എസ് ഓപ്പണ്‍ കിരീടം തിരിച്ച് പിടിച്ച് നവോമി ഒസാക്ക

single-img
13 September 2020

അസാമാന്യമായ പ്രകടനവുമായി യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കി ജപ്പാന്‍റെ കൌമാര താരം നവോമി ഒസാക്ക. ഇന്ന് നടന്ന ഫൈനലില്‍ ബെലാറസിന്റെ വിക്ടോറിയ അസറങ്കയെയാണ് നവോമി പരാജയപ്പെടുത്തിയത്. കളിയുടെ ആദ്യ സെറ്റ് അസറങ്ക നിഷ്പ്രയാസം നേടിയെങ്കിലും അടുത്ത രണ്ട് സെറ്റില്‍ നവോമിയുടെ അസാധ്യ പ്രകടനമാണ് കാണികള്‍ കണ്ടത്.സ്‌കോര്‍ 16, 63, 63.

22 വയസുകാരിയായ ഒസാക്കയുടെ മൂന്നാം ഗ്രാന്‍ഡ് സ്ലാം കിരീടവും രണ്ടാം യുഎസ് ഓപ്പണ്‍ കിരീടവുമാണ് ഇത് . നേരത്തെ 2018ലും നവോമി യു എസ് ഓപണ്‍ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപണ്‍ കിരീടവും നവോമിയുടെ പേരില്‍ തന്നെയാണ്.