പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ചു; വളാഞ്ചേരിയില്‍ 22 വയസുകാരനായ സഹോദരന്‍ പിടിയില്‍

single-img
13 September 2020

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച 22 വയസുകാരനായ സഹോദരന്‍ പിടിയില്‍. സംസ്ഥാന ചൈല്‍ഡ് ലൈന്‍ മുഖേന ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടി. പോക്‌സോ കേസ് ചുമത്തിയാണ് സഹോദരനെ അറസ്റ്റ് ചെയ്തത്

22 വയസുള്ള സഹോദരന്‍ 13 വയസുകാരിയായ സഹോദരിയെ പീഡിപ്പിച്ചുവരികയായിരുന്നുവെന്നാണ് വിവരം. ചൈല്‍ഡ് ലൈന്‍ അധികൃതരാണ് വളാഞ്ചേരി പോലീസിനെ വിവരം അറിയിച്ചത്. അറസ്റ്റിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.