‘ഫാഷിസ്റ്റ്‌ ഭരണകൂടത്തിന്റെ അജണ്ടക്ക് മുൻപിൽ ഭയപ്പെട്ട് പിന്തിരിയുന്നവരല്ല രാജ്യത്തെ സെക്കുലർ സമൂഹം’: കെ എം മുനീർ

single-img
13 September 2020

ദില്ലി കലാപക്കേസില്‍ സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് ദില്ലി പോലീസ് പുറത്തിറക്കിയ കുറ്റപത്രത്തിന് പിന്നില്‍ ബിജെപി അജണ്ടയാണെന്ന് എം കെ മുനീര്‍. മനുഷ്യാവകാശ സംഘങ്ങളുടെയും പ്രതിപക്ഷ പാർട്ടികളുടെയും സമാധാനപരമായ പ്രതിഷേധങ്ങളെ പോലും ഭയവും അസഹിഷ്ണുതയും കൊണ്ട് നേരിടുകയാണ് കേന്ദ്ര സർക്കാർ എന്നും മുനീർ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

വടക്ക്-കിഴക്കൻ ദില്ലി കലാപ കേസിൽ സിതാറാം യെച്ചൂരി, യോഗേന്ദ്ര യാദവ് , ജയതി ഘോഷ്, പ്രൊഫസർ അപൂർവാനന്ദ്, രാഹുൽ റോയ് , മതീൻ അഹമ്മദ്, അമാനത്തുള്ള ഖാൻ ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്ത് ദില്ലി പൊലീസ് കുറ്റപത്രം പുറത്തിറക്കിയിരിക്കുന്നത് ‌ഫാഷിസ്റ്റ് ധാർഷ്ട്യം എവിടെയെത്തി നിൽക്കുന്നു എന്നതിന്റെ നിദർശനമാണ്.

ഉന്നത ബിജെപി നേതൃത്വത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണ് ദില്ലി പൊലീസ്. മനുഷ്യാവകാശ സംഘങ്ങളുടെയും പ്രതിപക്ഷ പാർട്ടികളുടെയും സമാധാനപരമായ പ്രതിഷേധങ്ങളെ പോലും ഭയവും അസഹിഷ്ണുതയും കൊണ്ട് നേരിടുകയാണ് കേന്ദ്ര സർക്കാർ.

ഇത്തരം നീക്കങ്ങൾ ഒരു ജനാധിപത്യ രാജ്യത്തിന് ചേർന്നതല്ല; അടിച്ചമർത്തൽ രീതികൾ കൊണ്ട് വിവേചനങ്ങൾക്കെതിരെയുള്ള ജനാധിപത്യ പോരാട്ടങ്ങളെ തളർത്താമെന്ന, ഫാഷിസ്റ്റ്‌ ഭരണകൂടത്തിന്റെ അജണ്ടക്ക് മുൻപിൽ ഭയപ്പെട്ട് പിന്തിരിയുന്നവരല്ല രാജ്യത്തെ സെക്കുലർ സമൂഹം !

Appalled by reports of Delhi police naming Sitaram Yechury, Yogendra Yadav, Rahul Roy, Jayati & Apoorvanand in supplementary charge sheet on Delhi riot case.

Govt continues harassment of political opponents while culprits like Kapil Misra & Anurag Thakur enjoy free run.

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fmkmuneeronline%2Fposts%2F3236891579759254&width=500