96 സെക്രട്ടറിമാരും 10 പുതിയ ജനറൽ സെക്രട്ടറിമാരുമായി കെപിസിസി തുടർ ഭാരവാഹി പട്ടിക; എ ഐ സി സിയുടെ അം​ഗീകാരം

single-img
13 September 2020

കേരളത്തിലെ പുതിയ കെപിസിസി തുടർ ഭാരവാഹി പട്ടികയ്ക്ക് എ ഐ സി സിയുടെ അം​ഗീകാരം. 96 സെക്രട്ടറിമാരും പത്ത് ജനറൽ സെക്രട്ടറിമാരും ഉൾപ്പെടുന്ന ജംബോ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുന്‍ മന്ത്രിയായ പി കെ ജയലക്ഷ്മിയും വി എസ് ജോയിയും ജനറൽ സെക്രട്ടറിമാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

സ്വന്തം മകനാല്‍ തന്നെ നടന്ന വീടാക്രമണ സംഭവത്തെത്തുടർന്ന് വിവാദത്തിലായ ലീനയെ സെക്രട്ടറിമാരുടെ പട്ടികയിൽ നിന്നും ഒഴിവാക്കി. വിവാദത്തിന് മുന്‍പ് ലീനയെ നേരത്തെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. അതേസമയം കെ വി തോമസിന് ഭാരവാഹി പട്ടികയിൽ സ്ഥാനം നൽകിയിട്ടില്ല. നിലവിലെ പ്രസിഡന്റ് ഉൾപ്പടെ ഇപ്പോള്‍ സ്ഥാനങ്ങള്‍ വഹിക്കുന്ന 50 ഭാരവാഹികൾക്ക് പുറമേയാണ് പുതിയ പട്ടിക.