ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകം: പെണ്‍സുഹൃത്ത്​ പിടിയിൽ

single-img
13 September 2020

കുളത്തൂപ്പുഴയിലെ ഓട്ടോഡ്രൈവറുടെ മരണവുമായി ബന്ധപ്പെട്ട് പെൺസുഹൃത്ത് പിടിയിലായി. കുളത്തൂപ്പുഴ ചന്ദനക്കാവ് വടക്കേ ചെറുകര ആലുംപൊയ്കയിൽ രശ്മി നിവാസിൽ രശ്മി(25)യാണ് കുളത്തൂപ്പുഴ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ആറ്റിനു കിഴക്കേക്കര ടി.എസ്.ഭവനിൽ ദിനേശിനെ(25)യാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ദുരൂഹസാഹചര്യത്തിൽ പ്രതിയുടെ വീടിന്റെ അടുക്കളയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

യുവതിയുമായി അടുപ്പത്തിലായിരുന്ന യുവാവ് കഴിഞ്ഞദിവസം മറ്റൊരു ഓട്ടോറിക്ഷയിൽ ഇവരുടെ വീട്ടിലെത്തി. തുടർന്ന് ഇരുവരും തമ്മിൽ നടന്ന പിടിവലിക്കിടെ ശക്തമായി തള്ളിയപ്പോൾ കട്ടിലിൽ തലയടിച്ചുവീണ യുവാവ് മരണപ്പെട്ടെന്നാണ് കേസ്. കിടപ്പുമുറിയിൽ വീണുകിടന്ന യുവാവിനെ വലിച്ചിഴച്ച് പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനാൽ യുവതിതന്നെയാണ് സംഭവം അയൽവാസികളെ അറിയിച്ചത്. വീഴ്ചയിൽ തലയുടെ പുറകിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.