സിനിമ വിടില്ല, ഇനിയും അഭിനയിക്കും; മിയ

single-img
13 September 2020

വിവാഹം കഴിഞ്ഞെങ്കിലും താന്‍ സിനിമയിൽ തുടരുമെന്ന് നടി മിയ. വിവാഹശേഷം പള്ളിയിൽ നിന്നും അശ്വിന്റെ കൈപ്പിടിച്ച് ഇറങ്ങിയ മിയയോട് വിവാഹത്തോടെ അഭിനയത്തോട് വിട പറയുമോ എന്ന ചോദ്യത്തോടെയാണ് മാധ്യമപ്രവർത്തകർ വരവേറ്റത്. ഇതിന് മറുപടിയായി സിനിമ വിടുന്നില്ല, ഇനിയും അഭിനയിക്കും എന്ന് മറുപടി നല്‍കുകയായിരുന്നു മിയ.

‘ഞാന്‍ ഇപ്പോള്‍ പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുകയാണ്. ഇതില്‍ ഒരു പങ്കാളിയെ കിട്ടി. ഇനി എനിക്ക് എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ആണ് വേണ്ടത്.’–മിയ പറയുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു നടി മിയ ജോർജും അശ്വിൻ ഫിലിപ്പും തമ്മിലുള്ള വിവാഹം എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വച്ച് നടന്നത്.