തമിഴ്നാട്ടിൽ സിപിഎം മുൻ എംഎൽഎ കൊവിഡ് ബാധിച്ച് മരിച്ചു

single-img
13 September 2020

തമിഴ്നാട്ടിൽ സിപിഎം മുൻ എംഎൽഎ കെ തങ്കവേൽ (69) കൊവിഡ് ബാധിച്ച് മരിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യമായി 2011ൽ തിരുപ്പൂർ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം നിയമസഭയിലെത്തിയത്.

തമിഴ്‌നാട്ടിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന അദ്ദേഹംനേരത്തെ കോയമ്പത്തൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.അതേസമയം തമിഴ്‌നാട്ടിൽ കൊവിഡ് വ്യാപനം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്താകെ ഇതുവരെ 4,97,066 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.