വിമാനത്തിനുള്ളില്‍ ഫോട്ടോഗ്രഫിക്ക് വിലക്കില്ല; മുന്‍ ഉത്തരവ് തിരുത്തി ഡിജിസിഎ

single-img
13 September 2020

യാത്രയ്ക്കിടയിൽ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് ഫോട്ടോയെടുക്കുന്നതിന് വിലക്കുകള്‍ ഒന്നുമില്ല എന്ന് ഡിജിസിഎയുടെ അറിയിപ്പ്. കഴിഞ്ഞ ദിവസം വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ ആ വിമാനത്തിന്റെ ഫോട്ടോയെടുത്താല്‍ സര്‍വീസ് രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെക്കണമെന്ന് വിമാന കമ്പനികള്‍ക്ക് ഡിജിസിഎ ശനിയാഴ്ച കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

ഇത് വിവാദമായ പിന്നാലെയാണ് ഉത്തരവില്‍ തിരുത്തല്‍ ഇപ്പോള്‍ വരുത്തിയത്. വിമാനത്തിനുള്ളില്‍ യാത്രികര്‍ക്ക്ഫോട്ടോഗ്രഫിക്ക് യാതൊരു വിലക്കുമില്ല എന്നും കര്‍ശനമായ നിയന്ത്രണങ്ങളുള്ള വിമാനത്തിന്റെ ടേക്ക് ഓഫ്, ലാന്‍ഡിങ് വേളയില്‍ ഒഴികെ യാത്രക്കാര്‍ക്ക് തുടര്‍ന്നും വീഡിയോ എടുക്കാമെന്നും ഡിജിസിഎ വിശദീകരണത്തില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ചണ്ഡിഗഡ്-മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ ഫോട്ടോയെടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ച സംഭവത്തിന്‌ പിന്നാലെയാണ് വിമാനത്തിനുള്ളില്‍ ഫോട്ടോഗ്രാഫി വിലക്കി ഉത്തരവ് വന്നത്.