മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി ഫേസ്ബുക്കില്‍ പറയും: കെടി ജലീല്‍

single-img
13 September 2020

കഴിഞ്ഞ ദിവസം നടന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് പിന്നാലെ ഉണ്ടായ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കിടെ തിരുവനന്തപുരത്തേക്ക് യാത്രതിരിച്ച് മന്ത്രി കെ ടി ജലീല്‍. ഇഡിയുടെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഫേസ്ബുക്കില്‍ മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മന്ത്രി കെ ടി ജലീലിന് നേരെ യുവജന സംഘടനങ്ങള്‍ കരങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. വളാഞ്ചേരിയിലെ കാവുംപുറത്തെ വീട്ടില്‍ നിന്ന് ഔദ്യോഗിക വാഹനത്തില്‍ പുറത്തേക്കിറങ്ങിയ മന്ത്രിക്ക് നേരെ യുവമോര്‍ച്ച, യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു.

അതേസമയം മന്ത്രിക്കെതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷയിലാണ് മന്ത്രിയുടെ യാത്രയ്ക്കായി ഒരുക്കിയത്. നിലവില്‍ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. ഇഡിയുടെ ചോദ്യം ചെയ്തതിന് ശേഷം മന്ത്രി വീട്ടിലേക്കാണ് എത്തിയത്. അതിന് ശേഷം മന്ത്രി പുറത്തേക്കിറങ്ങിയിട്ടില്ലായിരുന്നു.