ക്രിമിനൽ പട്ടികയിലുള്ളവർ കോൺഗ്രസ് നേതാക്കളായി: എറണാകുളത്ത് കോൺഗ്രസ് യോഗത്തിൽ എ-ഐ കൂട്ടയടി

single-img
12 September 2020

കോൺഗ്രസ് ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ. എറണാകുളം പറവൂർ കടുങ്ങല്ലൂർ കോൺഗ്രസ് യോഗത്തിലാണ് പ്രവർത്തകർ തമ്മിൽ ഏറ്റമുട്ടിയത്. എ, ഐ ഗ്രൂപ്പുകൾ തമ്മിലാണ് കയ്യാങ്കളി. 

കടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി യോഗത്തിനിടെയാണ് സംഭവം. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിനിടെ ഐ ഗ്രൂപ്പുകാർ പ്രതിഷേധിച്ച് എത്തിയതാണ് ഏറ്റുമുട്ടലിന് ഇടയാക്കിയത്. 

വർഷങ്ങളായി കടുങ്ങല്ലൂർ മണ്ഡലത്തിൽ എ, ഐ ഗ്രൂപ്പുകൾ തമ്മിൽ സംഘർഷം പതിവാണ്. ഇത് തുടർന്നതോടെ കഴിഞ്ഞ ദിവസം കമ്മിറ്റി രണ്ടായി വിഭജിച്ച് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. 

കഴിഞ്ഞ ദിവസം വൈകിട്ടാണ് സ്ഥാനാരോഹണ ചടങ്ങ് നടന്നത്. കമ്മിറ്റിയിൽ അർഹമായ പ്രാധിനിത്യം ലഭിച്ചില്ലെന്നാരോപിച്ച് ഐ ഗ്രൂപ്പ് പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു. ക്രിമിനൽ പട്ടികയിൽ ഉൾപ്പെട്ടവർ കമ്മിറ്റിയിൽ ഇടം നേടിയെന്നും ഇവർ ആരോപിച്ചിട്ടുണ്ട്.