പാളയം മാർക്കറ്റ് നവീകരിക്കുവാനുള്ള കരാർ പാലാരിവട്ടം പാലം നിർമിച്ചവർക്ക്

single-img
12 September 2020

പാളയം കണ്ണിമാറ മാർക്കറ്റ് നവീകരണം നടത്തുവാനുള്ള ടെൻഡർ പാലാരിവട്ടം പാലം നിർമിച്ച കരാറുകാർക്ക് കൈമാറാൻ നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ. ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയത് ഇവരാണെന്ന പേരു പറഞ്ഞാണ് നിർമാണച്ചുമതല ഏൽപ്പിക്കുന്നതെന്നാണ് കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നത്. 

മൂന്ന് കമ്പനിയാണ് ടെൻഡറിൽ പങ്കെടുത്തത്82 കോടി രൂപയായിരുന്നു 81 കോടിയാണ് പാലാരിവട്ടം പാലത്തിന്റെ കരാറുകാർ ടെൻഡറിൽ നൽകിയിരിക്കുന്നത്. ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയിരിക്കുന്നത് ഈ കമ്പനിയാണ്. കുറഞ്ഞ തുക രേഖപ്പെടുത്തിയവർക്ക് നിർ‌മ്മാണച്ചുമതല നൽകാൻ മറിച്ച് ചിന്തിക്കേണ്ടതില്ലെങ്കിലും വിവാദ കമ്പനിയായതിനാൽ തീരുമാനം എടുക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് ഫയൽ കൈമാറിയിരിക്കുകയാണ് സ്മാർട്ട് സിറ്റി അധികൃതർ.

രണ്ടാമത്തെ കമ്പനി 83 കോടിയും മൂന്നാമത്തെ കമ്പനി 85 കോടി രൂപയ്ക്കും ക്വോട്ട് ചെയ്തുകുറഞ്ഞ തുക രേഖപ്പെടുത്തിയ ആദ്യ രണ്ട് കമ്പനിയും തമ്മിൽ രണ്ട് കോടിയോളം രൂപയുടെ വ്യത്യാസമുണ്ട്. അതേസമയം നവീകരണ ടെൻഡർ ബലക്ഷയം ഉണ്ടെന്നു കണ്ടെത്തിയ പാലാരിവട്ടം പാലം നിർമ്മിച്ച കരാറുകാർക്ക് ലഭിച്ചതോടെ കമ്പനിയെ തള്ളണോ കൊള്ളണോ എന്ന ആശയകുഴപ്പത്തിലാണ് തിരുവനന്തപനനുരം നഗരസഭയെന്നും സൂചനകളുണ്ട്. 

പാലാരിവട്ടം പാലം നിർമ്മാണത്തിലെ അഴിമതിയുടെ പേരിൽ ഏറെ പഴി കേട്ടതാണെങ്കിലും ഈ കമ്പനിയെ ഇതുവരെ സർക്കാർ കരിമ്പട്ടികയിൽ പെടുത്തിയിട്ടില്ലെന്നുള്ളതും വസ്തുതയാണ്. അതുകാെണ്ടാണ് ഈ കമ്പനിക്ക് ടെൻഡറിൽ പങ്കെടുക്കുവാൻ കഴിഞ്ഞത്. ഈ കമ്പനിയാണ് കുറഞ്ഞ തുക രേഖപ്പെടുത്തിയത് എന്നുള്ളതിനാൽ ഇവരെ തള്ളി രണ്ടാമത് കുറഞ്ഞ തുക രേഖപ്പെടുത്തിയ കമ്പനിക്ക് നിർമ്മാണച്ചുമതല നൽകുന്നതിൽ നിയമപ്രശ്നമുണ്ടെന്നാണ് വിലയിരുത്തൽ. ടെൻഡർ അംഗീകരിച്ച ശേഷം കമ്പനിയെ ഒഴിവാക്കാനാവില്ലെന്ന പ്രശ്നവുമുണ്ട്. എന്തായാലും ടെൻഡറിൽ നിന്ന് ഒഴിവാക്കാതിരിക്കാൻ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് കമ്പനിക്കും നോട്ടീസ് നൽകിയിട്ടുണ്ട്. 

ഹൈടെക് നിർമ്മാണംഅഞ്ച് നിലകളിലായി ആധുനിക സംവിധാനങ്ങളോടെയാണ് മാർക്കറ്റ് ഒരുങ്ങുന്നത്. ആദ്യ രണ്ട് നിലയിൽ വാഹന പാർക്കിംഗ്,​ മൂന്ന് നിലകളിൽ വ്യാപാര സ്ഥാപനങ്ങൾ എന്നിങ്ങനെയാണ് മാർക്കറ്റ് മുഖം മിനിക്കുക. പതിറ്റാണ്ടുകൾ പഴക്കമുള്ള മതിലും കവാടവും അതേപടി നിലനിറുത്തും. മൂന്ന് ഭാഗത്തുനിന്നും റോഡുകളുമുണ്ടാകും. മത്സ്യമാർക്കറ്റിൽ ഫ്രീസർ അടക്കമുള്ള സംവിധാനവും പുതിയ കെട്ടിടത്തിലുണ്ടാകുമെന്നും രൂപരേഖയിലുണ്ട്.