ബിഡിജെഎസ് നേതാവായിരുന്ന സുഭാഷ് വാസുവിനെ സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു

single-img
12 September 2020

മാവേലിക്കര എസ്എന്‍ഡിപി യൂണിയനിലെ സാമ്പത്തിക തിരിമറികേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണം നേരിടുന്ന സുഭാഷ് വാസുവിനെ സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. നേരത്തെ ബിഡിജെഎസ് നേതാവായിരുന്ന സുഭാഷ് വാസുവിനെ പാർടിയിൽ നിന്നും പുറത്താക്കിയെങ്കിലും
സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം അദ്ദേഹം ഒഴിഞ്ഞിരുന്നില്ല.

ഇപ്പോള്‍ കേന്ദ്ര വാണിജ്യ മന്ത്രാലയമാണ് ഇദ്ദേഹത്തെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത വിവരം അറിയിച്ചത്. ഈ ആവശ്യവുമായി ബിഡിജെഎസിന്റെ സംസ്ഥാന അധ്യക്ഷന്‍ തുഷാർ വെള്ളാപ്പള്ളി കേന്ദ്ര സർക്കാരിനോടും, ബിജെപി നേതൃത്വത്തിനെയും പലവട്ടം സമീപിച്ചിരുന്നു. കേരളത്തിലെ ബിഡിജെഎസിന്റെ നേതാവ് താനാണെന്നാണ് സുഭാഷ് വാസു അവകാശപ്പെടുന്നത്.

മുന്‍പ് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ പേരിലുണ്ടായിരുന്ന കോളേജിന്റെ പേര് മാറ്റി മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നാക്കിമാറ്റിക്കൊണ്ട് സുഭാഷ് വാസു സംഘടനയുമായുള്ള പോര് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.