ഉ​ദ്ദ​വ് താ​ക്ക​റെയു​ടെ കാ​ർ​ട്ടൂ​ൺ സോഷ്യൽ മീഡിയയിൽ പ​ങ്കു​വ​ച്ചു; റി​ട്ട. നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​ന് ക്രൂ​ര​മ​ർ​ദ്ദ​നം

single-img
12 September 2020

തങ്ങളെ വിമർശിക്കുന്ന കാ​ർ​ട്ടൂ​ൺ പങ്കുവയ്ക്കുന്നതിൽ അസഹിഷ്ണുത പ്രകടിപ്പിച്ച്‌ ശി​വ​സേനാ പ്രവർത്തകർ. മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെയു​ടെ കാ​ര്‍​ട്ടൂ​ണ്‍ വാ​ട്ട്‌​സ്ആ​പ്പ് ഗ്രൂ​പ്പി​ൽ പ​ങ്കു​വ​ച്ച​തി​ന് വി​ര​മി​ച്ച നാ​വി​ക സേ​ന ഉ​ദ്യോ​ഗ​സ്ഥ​നെ ശി​വ​സേ​ന പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ര്‍​ദ്ദി​ച്ചു. മ​ദ​ന്‍ ശ​ര്‍​മ (65)യ്ക്കാ​ണ് ക്രൂ​ര​മാ​യി മ​ര്‍​ദ്ദ​ന​മേ​റ്റ​ത്.

സ​ബ​ര്‍​ബ​ന്‍ കാ​ണ്ഡി​വാ​ലി​യി​ലെ ലോ​ഖ​ണ്ഡ്യാ​ല കോം​പ്ല​ക്‌​സി​ലു​ള്ള മ​ദ​ന്‍ ശ​ര്‍​മയു​ടെ വസതിയിലെ​ത്തി​യാ​ണ് ശി​വ​സേ​ന പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ര്‍​ദ്ദി​ച്ച​ത്. മ​ദ​ന്‍ ശ​ര്‍​മ​യെ മ​ര്‍​ദ്ദി​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ശി​വ​സേനാ പ്രവർത്തകർ ഇപ്പോൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പിക്കുകയാണ്.

സം​ഭ​വ​ത്തി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സ് ഉ​ള്‍​പ്പ​ടെ​യു​ള്ള​ നേതാക്കൾ പ്രതിഷേധിച്ചു. സ​ര്‍​ക്കാ​ര്‍ ഗു​ണ്ടാ​രാ​ജ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഇ​ത് തീ​ര്‍​ത്തും ഞെ​ട്ടി​പ്പി​ക്കു​ന്ന​തും വേ​ദ​ന​യു​ള​വാ​ക്കു​ന്ന സം​ഭ​വ​വു​മാ​ണെ​ന്നും അ​ദ്ദേ​ഹം ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.