രജിഷയുടെ സ്‌പോർട്സ് സിനിമ; ‘ഖോ ഖോ’ യുടെ ചിത്രീകരണം ആരംഭിച്ചു

single-img
12 September 2020

രജിഷ വിജയൻ നായികയായി എത്തുന്ന പുതിയ സ്‌പോർട്സ് സിനിമ ‘ഖോ ഖോ ‘ യുടെ ചിത്രീകരണം ആരംഭിച്ചു.
നേരത്തെ നിരുപക പ്രശംസ നേടിയ ‘ഒറ്റമുറി വെളിച്ചം’ എന്ന ചിത്രമൊരുക്കിയ രാഹുൽ റിജി നായരാണ്
ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.

ടോബിൻ തോമസ് തോമസാണ് ക്യാമറ കൈകാര്യം ചെയ്യുമ്പോൾ സിദ്ധാർഥ് പ്രദീപ്‌ന്റേതാണ് സംഗീതം. ഈ സിനിമയില്‍ സ്പോർട്സ് താരത്തിന്റെ വേഷത്തിലാണ് രജിഷ അഭിനയിക്കുന്നത്. എന്നാല്‍ കഥയെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ ഒന്നും തന്നെ അണിയറ പ്രവർത്തകർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

മലയാളത്തില്‍ നേരത്തെ ‘ഫൈനൽസ്’ എന്ന സ്പോർട്സ് സിനിമയിലും രജിഷക്ക് കായിക താരത്തിന്റെ വേഷമായിരുന്നു.