സ്വാമി അഗ്നിവേശിനെ അധിക്ഷേപിച്ച മുന്‍ സിബിഐ ഡയറക്ടര്‍ക്കെതിരെ പ്രശാന്ത് ഭൂഷണ്‍

single-img
12 September 2020

കഴിഞ്ഞ ദിവസം അന്തരിച്ച സ്വാമി അഗ്നിവേശിനെ അധിക്ഷേപിച്ച മുന്‍ സിബിഐ ഡയറക്ടര്‍ നാഗേശ്വര റാനിവിനെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തി.ഇത്തരത്തില്‍ മര്യാദയില്ലാത്ത ഒരാളെയാണല്ലോ സിബിഐയുടെ മേധാവിയാക്കി ഇരുത്തിയത് പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു.

ഇതോടൊപ്പം തന്നെ നാര്‍ക്കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ തലവന്‍ രാകേഷ് അസ്താനയ്‌ക്കെതിരേയും നടി റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്ത നടപടി ചൂണ്ടിക്കാട്ടി ഭൂഷണ്‍ വിമര്‍ശനം ഉന്നയിക്കുകയുണ്ടായി. സിബിഐ മുന്‍ മേധാവിയും നിലവില്‍ എന്‍സിബി മേധാവിയുമായ രാകേഷ് ആസ്താന റിയയുടെ കാര്യം അന്വേഷിക്കുന്ന തിരക്കിലാണെന്ന് പരിഹസിച്ച ഭൂഷണ്‍ എന്നിട്ടും തനിക്ക് വീണ്ടും സിബിഐ മേധാവിയായിട്ട് തിരിച്ചുവരണമെന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ അതിശയം തോന്നുന്നെന്നും അദ്ദേഹം പറഞ്ഞു.

“സ്വാമി അഗ്‌നിവേശ് തെലുങ്ക് ബ്രാന്മണനായി ജനിച്ചതില്‍ എനിക്ക് ലജ്ജതോന്നുന്നു. ആട്ടിന്‍തോലിട്ട ഒരു ചെന്നായയാണ് അയാള്‍”. എന്നായിരുന്നു നാഗേശ്വര റാവു തന്റെ ട്വീറ്റില്‍ എഴുതിയത്.