കാസർകോട് ജില്ലയിൽ കനത്ത മഴ; ഉരുൾപൊട്ടൽ; രാജപുരം റോഡിൽ ഗതാഗതം പൂർണ്ണമായി തടസപ്പെട്ടു

single-img
12 September 2020

കാസർകോട് ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ഇതിനിടെ ബളാൽ പഞ്ചായത്തിലെ കോട്ടക്കുന്നിൽ ഉരുൾപൊട്ടൽ ഉണ്ടാകുകയും കല്ലും ചെളിയും നിറഞ്ഞ് ബളാൽ രാജപുരം റോഡിലെ ഗതാഗതം പൂർണ്ണമായി തടസപ്പെടും ചെയ്തു.

പ്രദേശത്തെ മൂന്ന് വീടുകൾ അപകടാവസ്ഥയിലായതിനാൽ \ ഇവിടുത്തെ ആളുകെ ബന്ധുവീട്ടുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്താകെ നാല് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സമീപത്തെ കണ്ണൂർ ജില്ലയിൽ ഇന്ന് ഓറ‌ഞ്ച് അലർട്ടാണ്.

കാസർകോട് എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും . ബംഗാൾ ഉൾക്കടലിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നതാണ് കേരളത്തിൽ മഴ കനക്കാൻ കാരണമായത്. തീരാ പ്രദേശങ്ങളിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാനിടയുളളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.