സംസ്ഥാനത്ത് കോടിക്കണക്കിന് വിദേശഫണ്ട് എത്തിയത് കെടി ജലീൽ വഴി: കെ സുരേന്ദ്രൻ

single-img
12 September 2020

മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത് സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിലാണെന്നും ചട്ടലംഘനത്തിന്റെ പേരിലാണെന്നു പറയുന്നത് കളവാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മന്ത്രി കള്ളം പറയുന്നതെന്തിനാണെന്നും സരേന്ദ്രൻ  ചോദിച്ചു.  പ്രളയത്തിനു ശേഷം സംസ്ഥാനത്തെ പല സന്നദ്ധ സംഘടനകള്‍ക്കും ശതകോടികള്‍ വിദേശഫണ്ട് എത്തിയത് ജലീല്‍ വഴിയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. 

 ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. കള്ളന് കഞ്ഞിവയ്ക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്.സ്വര്‍ണക്കടത്ത് കേസില്‍ കെ.ടി ജലീലിന്റെ പങ്ക് എന്താണ്. ജലീല്‍ സത്യസന്ധനാണെങ്കില്‍ എന്താണ് ഇ.ഡി ചോദിച്ചതെന്ന് ജലീല്‍ തുറന്നുപറയാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു. 

വെറും ഒരു ബന്ധുനിയമത്തിന്റെ പേരില്‍ ഇ.പി ജയരാജന്റെ മന്ത്രിസ്ഥാനം കളഞ്ഞ പിണറായി വിജയന്‍, അതീവ ഗുരുതരമായ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സി േചാദ്യം െചയ്തിട്ടും ജലീലിനെ പുറത്താക്കത്തിന്റെ കാരണം എന്താണ്. എന്ത് പ്രത്യേകതയാണ് ജയരാജനെ അപേക്ഷിച്ച് ജലീലിനുള്ളതെന്ന് മുഖ്യമന്ത്രി പറയണം. സി.പി.എമ്മിന് അങ്ങനെ കൈകഴുകി മാറിനില്‍ക്കാനാവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.