ലളിതമായ ചടങ്ങുകളോടെ നടി മിയ ജോര്‍ജ്ജ് വിവാഹിതയായി

single-img
12 September 2020

പ്രശസ്ത തെന്നിന്ത്യന്‍ നടി മിയ ജോര്‍ജ് വിവാഹിതയായി. എറണാകുളം സെയ്ന്റ് മേരീസ് ബസലിക്കയില്‍ വെച്ച് ബിസിനസ്‌കാരനായ ആഷ്‌വിന്‍ ഫിലിപ്പ് കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങളോടു കൂടി മിയയ്ക്ക് താലി ചാര്‍ത്തി. ഇരു കുടുംബങ്ങളിലെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

കൊവിഡിന്റെ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട്‌ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ശേഷം കൊച്ചിയില്‍ വിവാഹ സല്‍ക്കാരവും ഒരുക്കിയിട്ടുണ്ട്. മെയ് മാസം മുപ്പതിനായിരുന്നു മിയയും ആഷ്‌വിനും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്.

മിയയുടെ നാട്ടില്‍ പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ വെച്ച് കഴിഞ്ഞ മാസാവസാനം ഇരുവരുടെയും മനസമ്മതവും നടന്നിരുന്നു. മിയയുടെ കുടുംബമാണ് മാട്രിമോണിയല്‍ സൈറ്റിലൂടെ ആഷ്‌വിനെ കണ്ടെത്തിയത്.