ക്ഷേത്രത്തിൽ തൊഴാനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

single-img
11 September 2020

പെണ്‍കുട്ടിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റില്‍. ചിറയിൻകീഴ് സ്വദേശി മുടപുരം തെന്നൂർക്കോണം ക്ഷേത്രപൂജാരി ശ്രീകുമാർനമ്പൂതിരി(67)യെയാണു ആറ്റിങ്ങൽ ഡിവൈഎസ്പി എസ്.വൈ.സുരേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ക്ഷേത്രത്തിൽ തൊഴാനെത്തിയ പെൺകുട്ടിയോടു മന്ത്രവാദത്തിലൂടെ നേട്ടങ്ങളുണ്ടാകുമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു ഇയാൾ. ക്ഷേത്രവളപ്പിൽ തന്നെയുള്ള പൂജാരിയുടെ മുറിയിൽ കയറ്റിയായിരുന്നു മന്ത്രവാദകർമങ്ങൾ ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പെൺകുട്ടി മുറിയിൽനിന്ന് ഇറങ്ങിയോടുകയും ബന്ധുക്കളെ വിവരം അറിയിക്കുകയുമായിരുന്നത്രേ.

ബന്ധുക്കൾ നൽകിയ പരാതിയെത്തുടർന്നാണു പൂജാരിയെ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റു ചെയ്തത്. പൂജാരിയുടെ മുറിയിൽ ഫോറന്‍സിക് വിഭാഗത്തിലെ വിദഗ്ധരെയെത്തിച്ചു പൊലീസ് തെളിവെടുപ്പുകളും പൂർത്തിയാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.