‘സത്യവും നീതിയും ജയിക്കും ദൈവം ഞങ്ങളുടെ കൂടെ’ : രണ്ടില വിധിയിൽ പി ജെ ജോസഫ്

single-img
11 September 2020

രണ്ടില ചിഹ്നത്തിൽ ദൈവം ഞങ്ങളുടെ കൂടെ ആണെന്ന് തെളിയിക്കുന്നതാണ് കോടതിവിധിയെന്ന് പി ജെ ജോസഫ്.
സത്യവും നീതിയും തങ്ങൾക്കൊപ്പമാണെന്നും പി ജെ ജോസഫ് പ്രതികരിച്ചു. രണ്ടില ചിഹ്നത്തിന്മേലുള്ള ഹൈകോടതി വിധിയെ കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്ന് പേരടങ്ങുന്ന കമ്മീഷനിൽ ഒരാൾ അതിശക്തമായാണ് വിയോജനക്കുറിപ്പ് എഴുതിയതെന്നും പി ജെ ജോസഫ് അവകാശപ്പെട്ടു. ഞങ്ങളുടെ ഭാഗമാണ് ശരിയെന്ന് കോടതി കണ്ടെത്തിയെന്നും അദ്ദേഹം പ്രതികരിച്ചു.

ജോസ് കെ മാണി പക്ഷത്തിനു രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനത്തിനെതിരെ പിജെ ജോസഫ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇത്തരത്തിലൊരു തീരുമാനം കൈകൊണ്ടത്. വസ്തുതകളും തെളിവുകളും പരിശോധിക്കാതെ ആണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവെന്നാണ് പി ജെ ജോസഫ് വാദിച്ചിരുന്നത്.