ജോസ് കെ മാണി വട്ടപൂജ്യമെന്ന് ജോസഫ്

single-img
11 September 2020

ജോസ് കെ. മാണി വട്ടപൂജ്യമാണ്, ഞങ്ങളുടെ ഭാഗമാണ് ശരിയെന്നും പി ജെ ജോസഫ്. ഇടുക്കി മുൻസിഫ്‌ കോടതിയുടെയും കട്ടപ്പന സബ് കോടതിയുടെയും വിധി നിലനിൽക്കവേ മുഖ്യമന്ത്രിയുടെ സർവ്വകക്ഷിയോഗത്തിൽ ജോസ് കെ മാണി പങ്കെടുത്തത് കോടതിയലക്ഷ്യമാണെന്നും പി ജെ ജോസഫ് പറഞ്ഞു. കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം നൽകിയ നടപടി ഒരു മാസത്തേയ്ക്ക് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിയിൽ ആയിരുന്നു പി.ജെ. ജോസഫിന്റെ പ്രതികരണം.

മൂന്ന് പേരടങ്ങുന്ന കമ്മീഷനിൽ ഒരാൾ അതിശക്തമായാണ് വിയോജനക്കുറിപ്പ് എഴുതിയതെന്നും പി ജെ ജോസഫ് അവകാശപ്പെട്ടു. ഞങ്ങളുടെ ഭാഗമാണ് ശരിയെന്ന് കോടതി കണ്ടെത്തിയെന്നും അദ്ദേഹം പ്രതികരിച്ചു. ജോസ് കെ മാണി പക്ഷത്തിനു രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനത്തിനെതിരെ പിജെ ജോസഫ് നൽകിയ ഹർജിയിലാണ്

ഹൈക്കോടതി ഇത്തരത്തിലൊരു തീരുമാനം കൈകൊണ്ടത്. വസ്തുതകളും തെളിവുകളും പരിശോധിക്കാതെ നിയമ വിരുദ്ധമായാണ് തിരഞ്ഞെടുപ്പു കമ്മിഷൻ ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചത് എന്നു ചൂണ്ടിക്കാണിച്ചാണ് പി.ജെ. ജോസഫ് കോടതിയെ സമീപിച്ചത്. കേസ് ഒക്ടോബർ ഒന്നിന് പരിഗണിക്കുന്നതിന് മാറ്റിവച്ചു.