കോടികളുടെ നികുതി വെട്ടിപ്പ് കേസ്: എ ആർ റഹ്മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

single-img
11 September 2020

നികുതി വെട്ടിപ്പ് കേസിൽ ഗായകനും സംഗീതസംവിധായകനുമായ എ ആർ റഹ്മാന് കോടതി നോട്ടീസ്. ആദായനികുതി വകുപ്പ് സമർപ്പിച്ച കേസുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയാണ് നോട്ടീസ് നൽകിയത്. എ ആർ റഹ്മാൻ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് 3.5 കോടിയുടെ പ്രതിഫല തുക വകമാറ്റിയെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ.

2011-12 സാമ്പത്തിക വർഷത്തിൽ യുകെ ആസ്ഥാനമായുള്ള ടെലികോം കമ്പനിക്ക് എക്‌സ്‌ക്ലൂസീവ് റിംഗ്‌ടോണുകൾ രചിച്ചതിന് ഓസ്‌കാർ ജേതാവായ സംഗീതസംവിധായകന് 3.47 കോടി രൂപയാണ് വരുമാനം ലഭിച്ചതെന്ന് ആദായനികുതി വകുപ്പിന്റെ സീനിയർ സ്റ്റാൻഡിംഗ് കൗൺസിലർ ടി ആർ സെന്തിൽ കുമാർ പറഞ്ഞു.

റിങ് ടോൺ കംപോസ് ചെയ്ത് നൽകിയതിൻറെ പ്രതിഫലം റഹ്മാൻ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്കാണ് നൽകിയതെന്നും ഇത് നികുതിവെട്ടിക്കാനായിരുന്നുവെന്നുമാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. 2010 ലാണ് എആര്‍ റഹ്മാന്‍ യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയ്ക്ക് വേണ്ടി റിങ് ടോണ്‍ കമ്പോസ് ചെയ്തത്. 2015 ലാണ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.