രണ്ടില രണ്ടുകൂട്ടർക്കുമില്ല: ചിഹ്നം ഉപയോഗിക്കുന്നത് ഒരുമാസത്തേയ്ക്ക് സ്റ്റേ ചെയ്ത് കോടതി

single-img
11 September 2020

‘രണ്ടില’ ജോസ് കെ മാണി വിഭാഗത്തിന് നൽകിയതിന് സ്റ്റേ. പിജെ ജോസഫിന്‍റെ ഹര്‍ജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ദില്ലി ഹൈക്കോടതി ഒരു മാസത്തേയ്ക്കാണ് കോടതി സ്റ്റേ ചെയ്തത്. ഒരുമാസത്തോളം രണ്ടില ആർക്കും ഉപയോഗിക്കാൻ സാധിക്കില്ല. അടുത്ത മാസം കേസ് വീണ്ടും പരിഗണിക്കും.

ജോസ് കെ മാണി പക്ഷത്തിനു രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനത്തിനെതിരെ പിജെ ജോസഫ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇത്തരത്തിലൊരു തീരുമാനം കൈകൊണ്ടത്. വസ്തുതകളും തെളിവുകളും പരിശോധിക്കാതെ ആണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവെന്നാണ് പി ജെ ജോസഫ് വാദിച്ചിരുന്നത്.