മോഡേൺ താലിയുടെ ചിത്രം പങ്കുവച്ച് ഹർഭജൻ സിങ്

single-img
11 September 2020

ഭാരതീയരുടെ പ്രിയപ്പെട്ട ഭക്ഷണമാണ് താലി. താലിയെ പറ്റി ഓർക്കുമ്പോൾ തന്നെ ഭക്ഷണപ്രിയർക്ക് കൊതി വരും.
ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നതും ഒരു താലിയുടെ ചിത്രമാണ്, സം​ഗതി പങ്കുവച്ചിരിക്കുന്നതോ ഇന്ത്യൻ ക്രിക്കറ്റ്താരം ഹർഭജൻ സിങ്ങും.

സാധാരണ കാണുന്നതിൽ നിന്ന് വ്യത്യസ്തമായൊരു താലിയുടെ ചിത്രമാണ് ഹർഭജൻ പങ്കുവച്ചിരിക്കുന്നത്. സം​ഗതി ഒരു മോഡേൺ താലിയാണ്. മറ്റൊന്നുമല്ല വലിയൊരു പാത്രത്തിൽ പൊറോട്ടയും വശങ്ങളിലായി കറികളും കാണാം. കറി വിളമ്പാനായി വശത്ത് നീളത്തിലുള്ള ഭാ​ഗത്ത് ഫോണിന് ഇടം നൽകിയിരിക്കുന്നതാണ് ചിത്രത്തിലുള്ളത്.

ഫോണിന് സ്ഥലം നൽകിയിട്ടുള്ള മോഡേൺ താലി എന്ന ക്യാപ്ഷനോടെയാണ് ഭാജി ചിത്രം പങ്കുവച്ചിരിക്കുന്നത്. വലതുകൈ കൊണ്ട് ഭക്ഷണം കഴിക്കുകയും ഇടതുകൈ കൊണ്ട് ഫോൺ ഉപയോ​ഗിക്കുന്നതുമാണ് ചിത്രത്തിൽ കാണുന്നത്. ചിത്രം ട്വിറ്ററിൽ പങ്കുവച്ച് അധികമാവും മുമ്പെ വൈറലാവുകയും ചെയ്തു.