മറ്റു രാജ്യങ്ങളിൽ വാക്സിൻ പരീക്ഷണം നിർത്തവച്ചത് അറിയിച്ചില്ല: സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​നു ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​ർ ജ​ന​റ​ലിൻ്റെ നോട്ടീസ്

single-img
10 September 2020

കോ​വി​ഡ് വാ​ക്സി​ൻ പ​രീ​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പൂ​ന​യി​ലെ സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​നു ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​ർ ജ​ന​റ​ൽ നോ​ട്ടീ​സ് അയച്ചു. ഓ​ക്സ്ഫ​ഡ് വാ​ക്സി​ന്‍റെ പ​രീ​ക്ഷ​ണം മ​റ്റു​രാ​ജ്യ​ങ്ങ​ൾ നി​ർ​ത്തി​വ​ച്ച​കാ​ര്യം ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​റെ അ​റി​യി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് നോട്ടീസ് അയച്ചത്. ബ്രിട്ടനിൽ വാ​ക്സി​ൻ കു​ത്തി​വ​ച്ച​യാ​ൾ​ക്ക് അ​ജ്ഞാ​ത​രോ​ഗം ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്, ഓ​ക്സ്ഫ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യും അ​സ്ട്ര​സെ​നേ​ക്ക​യും ചേ​ർ​ന്നു വി​ക​സി​പ്പി​ച്ച കോ​വി​ഡ് വാ​ക്സി​ന്‍റെ പ​രീ​ക്ഷ​ണം നി​ർ​ത്തി​വ​ച്ചി​രു​ന്നു.

​വാക്സി​ന്‍റെ പാ​ർ​ശ്വ​ഫ​ലം​മൂ​ല​മാ​ണു രോ​ഗം ബാ​ധി​ച്ച​തെ​ന്നാ​ണു നി​ഗ​മ​നം. അ​ടു​ത്ത വ​ർ​ഷം ആ​ദ്യം പു​റ​ത്തി​റ​ങ്ങു​മെ​ന്നു ക​രു​തി​യ വാ​ക്സി​ൻ ഇ​തോ​ടെ വൈ​കി​യേ​ക്കുമെന്നാണ് സൂചനകൾ. പ​രീ​ക്ഷ​ണം നി​ർ​ത്തി​വ​ച്ച​ത് സാ​ധാ​ര​ണ ന​ട​പ​ടി​ക്ര​മ​മാ​ണെ​ന്ന് അ​സ്ട്ര​സെ​നേ​ക്ക അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വ​ലി​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കി​ടെ രോ​ഗ​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ സു​ര​ക്ഷ പ്ര​ധാ​ന​മാ​ണ്. പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ സ​മ​ഗ്ര​ത ഉ​റ​പ്പു​വ​രു​ത്തും. പാ​ർ​ശ്വ​ഫ​ല​മെ​ന്നു സം​ശ​യി​ക്കു​ന്ന രോ​ഗം പ​ഠി​ച്ച​ശേ​ഷം പ​രീ​ക്ഷ​ണം തു​ട​രും​അ​സ്ട്ര​സെ​ന​ക്ക അ​ധി​കൃ​ത​ർ വ്യക്തമാക്കിയിരുന്നു. 

ഓ​ക്സ്ഫ​ഡ് വാ​ക്സി​ന്‍റെ ഒ​ന്നും ര​ണ്ടും ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ൾ വി​ജ​യ​മാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണു വാ​ക്സി​ന്‍റെ മൂ​ന്നാം ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ലേ​ക്കു ക​ട​ന്ന​ത്. യു​എ​സ്, യു​കെ, ബ്ര​സീ​ൽ, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 30,000 പേ​രാ​ണു മൂ​ന്നാം​ഘ​ട്ട​പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്ത​ത്.