മാസ്ക് ധരിക്കാൻ കുഞ്ഞ് വിസമ്മതിച്ചു; കനേഡിയൻ വിമാനം റ​ദ്ദാക്കി

single-img
10 September 2020

കാനഡയിൽ വിമാനം റ​ദ്ദാ​ക്കിയതിന് കാരണം ഒരു കുട്ടിയായിരുന്നു. കു​ട്ടി മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നായിരുന്നു ക​നേ​ഡി​യ​ൻ വി​മാ​നം റ​ദ്ദാ​ക്കേണ്ടി വന്നത്. കാ​ൽ​ഗ​റി​യി​ൽ​നി​ന്നും ടൊ​റ​ന്‍റോ​യി​ലേ​ക്ക് പോ​കേ​ണ്ടി​യി​രു​ന്ന വെ​സ്റ്റ്ജെ​റ്റ് വി​മാ​ന​മാ​ണ് ഇത്തരത്തിൽ റ​ദ്ദാ​ക്കി​യ​ത്.

ഒ​ന്ന​ര​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മാ​സ്ക് ധ​രി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​മാ​ന​ക്ക​മ്പ​നി​യു​ടെ ന​ട​പ​ടി​യെ​ന്നും കു​ഞ്ഞ് ക​ര​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് മാ​സ്ക് മാ​റ്റി​യ​തെ​ന്നും പി​താ​വ് സ​ഫാ​ൻ ചൗ​ധ​രി പ​റ​ഞ്ഞു. ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ നേ​രം കു​ട്ടി​ക​ൾ മാ​സ്ക് ധ​രി​ച്ചി​രു​ന്ന​ത് മാ​റ്റി​യി​രു​ന്നു. ഇ​തി​നു​ശേ​ഷം ഇ​ത് ധ​രി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​ള​യ​കു​ട്ടി മാസ്ക് ധരിക്കാൻ പിന്നീട് കൂട്ടാക്കിയില്ല. ക​ര​ച്ചി​ലി​നെ തു​ട​ർ​ന്നാ​ണ് ത​ങ്ങ​ൾ മാ​സ്ക് മാ​റ്റി​യ​തെ​ന്നും സ​ഫാ​ൻ പ​റ​ഞ്ഞു.

എന്നാൽ , ചൗ​ധ​രി​യു​ടെ മൂ​ന്നു വ​യ​സു​ള്ള പെ​ൺ​കു​ട്ടി മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ത​ങ്ങ​ൾ ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്നാ​ണ് വെ​സ്റ്റ്ജെ​റ്റ് ക​മ്പ​നി​യു​ടെ വി​ശ​ദീ​ക​ര​ണം. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് കാ​ൽ​ഗ​റി​ൽ​നി​ന്ന് ടൊ​റ​ന്‍റോ​യി​ലേ​ക്കു​ള്ള വെ​സ്റ്റ്ജെ​റ്റ് 652 വി​മാ​ന​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. എ​ല്ലാ യാ​ത്ര​ക്കാ​രോ​ടും വി​മാ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങാ​നും നി​ർ​ദേ​ശി​ച്ചു. പോലീസ് എത്തിയാണ് യാത്രക്കാരെ മാറ്റിയത്.