പത്തനംതിട്ടയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്ന വ്യക്തി തൂങ്ങിമരിച്ചു

single-img
10 September 2020

പത്തനംതിട്ടയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്ന വ്യക്തി തൂങ്ങിമരിച്ചു. കലഞ്ഞൂർ സ്വദേശി നിഷാന്ത് (41) ആണ് മരിച്ചത്. റാന്നി പെരുമ്പുഴയിലുള്ള ക്വാറൻ്റീൻ സെൻ്ററിൽ ഫാനിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ക്വാറന്‍റീനിലിരിക്കെ മദ്യം കിട്ടാത്തതിനാലാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. മരിക്കുന്നതിന് മുമ്പ് ഭാര്യയെ വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് നിഷാന്ത് പറഞ്ഞിരുന്നു.

സംസ്ഥാനത്ത് പലയിടത്തും കോവിഡ് ചികിത്സയിൽ കഴിയുന്നവരുടെ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിഷാദം, മാനസിക പ്രശ്നങ്ങൾ തുടങ്ങിയവ നേരിടുന്നവരിൽ കൊവിഡ് കാലത്തെ ഒറ്റപ്പെടലും അവഗണനയും കടുത്ത പിരിമുറുക്കമാണ് ഉണ്ടാക്കുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യാ ഒന്നിനും ഒരു പരിഹാരമല്ല)