കമറുദ്ദീനുമായി നടത്താനിരുന്ന ചർച്ച ഉപേക്ഷിച്ചു, തത്കാലം പാണക്കാട്ടേക്ക് വരേണ്ടന്ന് തങ്ങള്‍

single-img
10 September 2020

എം സി കമറുദ്ദീൻ എംഎൽഎ പാണക്കാട്ടേക്ക് വരേണ്ടന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. രാവിലെ 10 മണിക്കൂള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് ശേഷമാക്കി മാറ്റിയിരുന്നു. ഒടുവില്‍ കൂടിക്കാഴ്ച തന്നെ ഉപേക്ഷിക്കുകയായിരുന്നു. തത്ക്കാലം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ട് കാണേണ്ടതില്ലെന്നാണ് കമറുദ്ദീനോട് മുസ്ലിം ലീഗ് നേതൃത്വം പറഞ്ഞത്.

ആദ്യം നേതൃത്വവുമായി ചര്‍ച്ച നടത്താം അതിന് ശേഷം മാത്രം ഹൈദരലി ശിഹാബ് തങ്ങളുമായുള്ള കൂടിക്കാഴ്ച എന്നാണ് നിലവിലെ തീരുമാനം. മഞ്ചേശ്വരം എം.എൽ.എ എം.സി കമറുദീനെതിരെ മുസ്ലീം ലീഗിൽ പടയൊരുക്കം രൂക്ഷമായി തുടരുകയാണ്.

സാമ്പത്തിക തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ കമറുദീനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയ്‌ക്കകത്ത് ഒരു വിഭാഗം രംഗത്തെത്തി കഴിഞ്ഞു. ഇവരിൽ പലരും കൂടിക്കാഴ്ചയ്ക്കൊരുങ്ങുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് കമറുദ്ദീനുമായുള്ള കൂടിക്കാഴ്ച മാറ്റിവെക്കാനിടയാക്കിയത്.