“ഫോക്സ്‌വാഗൻ ടിഗ്വാൻ ഓള്‍സ്‌പേസ്” തനി രാവണൻ; ഇന്ത്യൻ നിരത്തുകൾ കൈയടക്കി ടിഗ്വാൻ ഓള്‍സ്‌പേസ്ന്റെ പടയോട്ടം

single-img
9 September 2020

ജർമ്മൻ ആഡംബര വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൻ ടിഗ്വാൻ ഓൾസ്പേസ് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. കഴിഞ്ഞ മാര്‍ച്ചില്‍ വിപണിയില്‍ എത്തിയിരിക്കുന്ന ഈ 7 സീറ്റര്‍ എതിരാളികള്‍ക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തുമെന്ന് തന്നെയാണ് മാര്‍ക്കറ്റ് നല്‍കുന്ന സൂചന.

ടിഗ്വാന്‍ ഓള്‍സ്പേസ് ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഫോര്‍ഡ് എന്‍ഡെവര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, മഹീന്ദ്ര ആള്‍ട്ടുറാസ്, ഹോണ്ട സിആര്‍വി തുടങ്ങിയ മോഡലുകള്‍ വാഴുന്ന ഡി-എ.സ്.യുവി സെഗ്മെന്റിലേക്കാണ് പുതിയ ടിഗ്വാന്‍ ഓള്‍സ്‌പേസ് എന്ന മോഡൽ എത്തിയിരിക്കുന്നത്. 2017ല്‍ അവതരിപ്പിച്ച 5 സീറ്റര്‍ ടിഗ്വാനില്‍ നിന്ന് 7 സീറ്ററിലേക്ക് എത്തുമ്പോള്‍ വലിപ്പത്തിലും മറ്റു പല സവിശേഷതകളിലും കാര്യമായ മാറ്റങ്ങളുണ്ട്. എങ്കിലും കാഴ്ചയില്‍ ടിഗ്വാന് സമാനമാണ് പുതിയ മോഡലും. കോവിഡ് തളര്‍ത്തിയ വിപണിയിലും ടിഗ്വാന്‍ ഓള്‍സ്‌പേസ് വന്‍ കുതിപ്പിനാണ് തയ്യാറെടുക്കുന്നത്. 2017ല്‍ അവതരിപ്പിച്ച 5 സീറ്റര്‍ ടിഗ്വാനില്‍ നിന്ന് 7 സീറ്ററിലേക്ക് എത്തുമ്പോള്‍ വലിപ്പത്തിലും മറ്റു പല സവിശേഷതകളിലും കാര്യമായ മാറ്റങ്ങളുണ്ട്. എങ്കിലും കാഴ്ചയില്‍ ടിഗ്വാന് സമാനമാണ് പുതിയ മോഡലും. ഫോക്‌സ്‌വാഗന്റെ ഐക്കണ്‍ മോഡലായി പുറത്തിറങ്ങുന്ന ടിഗ്വാൻ ഓള്‍സ്‌പേസ്ന് 33.12 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ് ഷോറൂം വില.

യൂറോപ്യന്‍ സവിശേഷതകളാണ് ടിഗ്വാന്‍ ഓള്‍സ്‌പേസിന്റെ പ്രധാന ആകര്‍ഷണം. പൂര്‍ണ്ണമായും ജര്‍മനിയില്‍ നിര്‍മിച്ച യൂണിറ്റുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. 190 എച്ച് പി പവർ നൽകുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ എൻജിനാണ് പ്രധാന ആകർഷണം. 7 സ്പീഡ് DSG ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സും 4 വീല്‍ ഡ്രൈവ് സിസ്റ്റവുണ്ടാകും. 5.95 ടെർണിങ് റേഡിയോസോടു കൂടിയ ഇലക്ട്രോ മെക്കാനിക്കൽ സ്പീഡ് സെൻസിറ്റീവ് പവർ സ്റ്റിയറിങ്ങും ആണ് പ്രത്യേകതകൾ.

ടിഗ്വാന്‍ ഓള്‍സ്പേസ് ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമായിരിക്കും പുതിയ ഫോക്‌സ്‌വാഗൻ ടിഗ്വാന്‍ ഓള്‍സ്‌പേസ് ലഭിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്കായുള്ള സജ്ജീകരണങ്ങളിലും യൂറോപ്യന്‍ ഗുണനിലവാരം കാണാം. ഏഴ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്‌സി), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, റിവേഴ്‌സ് പാര്‍ക്കിംഗ് കാമറ, സീറ്റ് ബെൽറ്റ് മുന്നറിയിപ്പ് 3 പോയിന്റ് സെന്റർ റിയർ സീറ്റ് ബെൽറ്റ് ഫ്രണ്ട് അണ്ടർബോഡി ഗാർഡ് ഐസോഫിക്സ്-ചൈൽഡ് സീറ്റ് ആങ്കർ പോയിന്റുകൾ എന്നീ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

എല്‍ഇഡി ഹെഡ്‌ലാമ്പ്, സ്‌പോര്‍ട്ടി ബമ്പര്‍, അണ്ടര്‍ ബോഡി ക്ലാഡിംഗ്, ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് പൈപ്പുകള്‍, വലിയ ബ്ലാക്ക് ഫിനിഷ് റിയര്‍ സ്‌പോയിലര്‍ തുടങ്ങിയവയാണ് എക്‌സ്റ്റീരിയറിനെ ആകര്‍ഷകമാക്കുന്നത്. എടുത്തു പറയാനുള്ളത്, ടിഗ്വാനില്‍ നിന്ന് വ്യത്യസ്തമായ പിന്‍ഭാഗമാണ്. എല്‍ഇഡി ഹെഡ്, ടെയില്‍ ലാമ്പുകള്‍ വിന്‍ഡോകളിലെ ക്രോമിയം ഫിനിഷ് എഡ്ജുകള്‍ തുടങ്ങിയവയും ആകര്‍ഷകമാണ്.

ടിഗ്വാന്‍ ഓള്‍സ്പേസ് ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്റീരിയറില്‍ രാജകീയമായ പ്രീമിയം സൗകര്യങ്ങള്‍ ആണ് ഒരുക്കിയിരിക്കുന്നത്. വിയേന ലെതര്‍ സീറ്റുകള്‍, കീലെസ് എന്‍ട്രി, പനോരമിക് സണ്‍റൂഫ്, ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഇന്നോവേറ്റീവ് ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ കൂടാതെ മുന്‍ പിന്‍ സീറ്റുകള്‍ക്ക് വേണ്ടി ത്രീ സോണ്‍ ക്ലൈമറ്റോണിക് എയര്‍ കണ്ടീഷനുമുണ്ട്. പിന്നിലെ ഒരു നിര സീറ്റ് മാത്രം മടക്കിയാല്‍ 500 ലിറ്റര്‍ ബൂട്ട് സ്‌പേസ് ലഭിക്കും, രണ്ടു നിര സീറ്റുകള്‍ മടക്കിവെച്ചാല്‍ 700 ലിറ്ററായി മാറും. . അങ്ങനെ ഇവനെ ഇഷ്ടപ്പെടാൻ കാരണങ്ങൾ ഏറെയാണ്.

സാഹസികതയ്‌ക്ക് ഇത് ഒരു മികച്ച ഓപ്ഷൻ കൂടിയാണ്. പുരോഗമന രൂപകൽപ്പനയിൽ രൂപീകൃതമായ , കൂപ്പ്-സ്റ്റൈൽ മേൽക്കൂരയും വിശാലമായ ഫ്രണ്ട് എന്റും. ഡേ ടൈം റണ്ണിംഗ് ലൈറ്റുകളും എൽഇഡി ഹെഡ്ലൈറ്റുകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഇത് സ്പോർട്ടി ലുക്ക് വർദ്ധിപ്പിക്കുന്നതിന് ഡ്യുവൽ ടോൺ റൂഫ് ടോപ്പും; അങ്ങനെ തനി രാവണൻ തന്നയാണിവൻ.

ടിഗ്വാന്‍ ഓള്‍സ്പേസ് ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക