മുഖ്യമന്ത്രിയെ അധികാരത്തിൽ നിന്നും ചവിട്ടിപ്പുറത്താക്കാനുള്ള ശക്തി കേരളത്തിലെ സ്ത്രീകൾക്കുണ്ട്: തിരുവഞ്ചൂർ

single-img
9 September 2020

അ​ധി​കാ​ര​ക്ക​സേ​ര​യി​ൽ നി​ന്ന് സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​യെ ച​വി​ട്ടി പു​റ​ത്താ​ക്കാ​നു​ള്ള ശ​ക്തി കേ​ര​ള​ത്തി​ലെ സ​ഹോ​ദ​രി​മാ​ർ​ക്കു​ണ്ടെ​ന്ന് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ. ഭാ​ര​തീ​യ ദ​ളി​ത്‌ കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ. ഷാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി ക​വാ​ട​ത്തി​ൽ ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കവേയാണ് അ​ദ്ദേ​ഹം ഇക്കാര്യം പറഞ്ഞത്. 

കോ​വി​ഡ് രോ​ഗി 108 ആം​ബു​ല​ൻ​സി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ പൈ​ശാ​ചി​ക​മാ​യ ന​ട​പ​ടിഇ​തി​ന് മു​മ്പ് ഉ​ണ്ടാ​യി​ട്ടി​ല്ല. ആം​ബു​ല​ൻ​സ് ഡ്രൈ​വ​റെ പി​രി​ച്ചു​വി​ട്ടെ​ന്നാ​ണ് സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്.താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യ ഡ്രൈ​വ​റെ നി​യ​മി​ച്ച​തി​നു പി​ന്നി​ൽ ആ​രാ​ണെ​ന്നു വ്യ​ക്ത​മ​ല്ലെന്നും, തിരുവഞ്ചൂർ പറഞ്ഞു. 

കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ ഡ്രൈ​വ​റു​ടെ വീ​ട്ടി​ൽ ഇ​തേ​വ​രെ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും തി​രു​വ​ഞ്ചൂ​ർ ചൂ​ണ്ടി​ക്കാ​ട്ടി. യോഗത്തിൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ഞ്ജു വി​ശ്വ​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.