ഗോവധ നിരോധനം നടപ്പിലാക്കാനൊരുങ്ങി ശ്രീലങ്കയും

single-img
9 September 2020

ഇന്ത്യയുടെ ചുവടുപിടിച്ച് ഗോവധ നിരോധനം നടപ്പിലാക്കാനൊരുങ്ങി ശ്രീലങ്ക. ഭരണത്തിലുള്ള പാർട്ടിയായ ശ്രീലങ്ക പൊതുജന പെരമുന്നയാണ് ഗോവധം നിരോധാക്കാനുള്ള ശുപാർശ മുന്നോട്ടുവെച്ചത്. ഗോവധം നിരോധിക്കാനുള്ള ശുപാർശ പ്രധാനമന്ത്രി മഹീന്ദ്ര രാജ്പക്സ പാർട്ടി പാർലമെന്ററി സംഘവുമായി ചർച്ച ചെയ്തു.

രാജപക്സ  ഇത് സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് കൈമാറാനൊരുങ്ങുകയാണെന്നാണ് ഒൗദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 

അതേസമയം ഗോവധത്തിന് നിരോധനമേർപ്പെടുത്തിയാലും ബീഫ് ഇറക്കുമതി ചെയ്യുന്നതിന് തടസമുണ്ടാവില്ല. ബീഫ് നിരോധം സംബന്ധിച്ച് അന്തിമതാരുമാനം കൈക്കൊണ്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവർ അറിയിച്ചു.