രാമക്ഷേത്രത്തിനു വേണ്ടി നടത്തിയ രഥയാത്രയിൽ പിരിച്ചെടുത്ത 1,400 കോ​ടി രൂ​പ കാണാനില്ല: ബിജെപിക്ക് എതിരെ പഴയ `രാമ ക്ഷേത്ര നേതാക്കൾ´

single-img
9 September 2020

രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​ന് ശേ​ഖ​രി​ച്ച 1,400 കോ​ടി രൂ​പ കാണാനില്ലെന്ന് ആരോപണം. ര​ഥ​യാ​ത്ര ന​ട​ത്തി ബി​ജെ​പി പി​രി​ച്ചെ​ടു​ത്ത തു​ക​യാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​നാ​യി ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത നേ​താ​ക്ക​ളാ​ണ് ബിജെപിക്ക് എതിരെ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

 രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ദ്യ കാ​ല​ങ്ങ​ളി​ലെ നീ​ക്ക​ങ്ങ​ളി​ൽ നി​ര​വ​ധി പേ​രു​ടെ നി​ഗൂ​ഢ കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. മോ​ദി സ​ർ​ക്കാ​ർ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​ന്‍റെ ക്രെ​ഡി​റ്റ് ഏ​റ്റെ​ടു​ക്കാ​നാ​ണ് നി​ല​വി​ൽ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെന്നും അവർ കുറ്റപ്പെടുത്തി. 

അ​ഭി​ഭാ​ഷ​ക​നായ പ്ര​ശാ​ന്ത് ഭൂ​ഷ​ണാണ് ഇ​വ​ർ ബി​ജെ​പി​ക്കെ​തി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന വീ​ഡി​യോ ട്വി​റ്റ​റി​ൽ പങ്കുവച്ചത്. ബി​ജെ​പി​യി​ലെ മു​തി​ർ​ന്ന നേ​താ​വ് എ​ൽ.കെ. ​അ​ദ്വാ​നി, ആ​ർ​എ​സ്എ​സ് നേ​തൃ​ത്വം എ​ന്നി​വ​രെ ഇ​ക്കാ​ര്യം ധ​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ആരോപണുമായി രംഗത്തെത്തിയവർ പറയുന്നു.