നീതി കിട്ടിയതില്‍ സന്തോഷം – താഹയുടെ മാതാവ്

single-img
9 September 2020

വൈകിയാണെങ്കിലും തന്റെ മകന് നീതി കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് യു.എ.പി.എ കേസില്‍ ഒടുവില്‍ ജാമ്യം കിട്ടിയ താഹയുടെ മാതാവ് ജമീല. പത്ത് മാസത്തെ കാത്തിരിപ്പായിരുന്നു. മകന്‍ കുറ്റം ചെയ്തുവെന്നതിന് തെളിവൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും, നീതി കിട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും ജമീല കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു.

പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലനും താഹയ്ക്കും പത്ത് മാസത്തിന് ശേഷം കൊച്ചി എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധിയോടെ ലഭിച്ച ജാമ്യത്തില്‍ മാതാപിതാക്കളും ജാമ്യം നില്‍ക്കണം. മാവോയിസ്റ്റ് ബന്ധമുള്ള സംഘടനകളുമായി ബന്ധപ്പെടരുത് എന്നതടക്കമുള്ള ശക്തമായ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.