ഗോമൂത്ര ഹാന്‍ഡ് സാനിറ്റൈസര്‍ റെഡി; ലൈസന്‍സ് ലഭിക്കാൻ അപേക്ഷ നൽകി ‘ഗോ സേഫ്’

single-img
9 September 2020

എന്തിനും ഏതിനും ഔഷധമായി ഗോമൂത്രം ഉപയോഗിക്കാമെന്ന സംഘ്പരിവാറുകാരുടെ ഉപദേശം ഉൾക്കൊണ്ട് ഗുജറാത്തിൽ പരീക്ഷണം. കോവിഡ് പ്രതിരോധത്തിനായി ഗോമൂത്രം കൊണ്ട് സാനിറ്റൈസര്‍ ഒരുക്കിയിരിക്കുകയാണ് ഗുജറാത്ത് കമ്പനി. ‘ഗോ സേഫ്’ എന്ന ഗോമൂത്ര സാനിറ്റൈസര്‍ ഇവിടെ റെഡിയായിക്കഴിഞ്ഞു. ലൈസന്‍സ് ലഭിക്കാൻ അപേക്ഷയും നൽകി.

ഗോമൂത്ര സാനിറ്റൈസറിന് ലൈസന്‍സ് ലഭിച്ചാല്‍ അടുത്താഴ്ച തന്നെ വിപണിയിലെത്തിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. ആല്‍ക്കഹോളിന് പകരം പ്രകൃതി ദത്തമായ സാനിറ്റൈസര്‍ നിര്‍മിക്കുന്നുവെന്നാണ് ‘കാമധേനു ദിവ്യ ഔഷധി മഹിള മന്ദാലി’ എന്ന കമ്പനി വക്താക്കൾ അറിയിച്ചത്. ജാംനഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ഇത്.

ഗോമൂത്രം ഉപയോഗിച്ച്‌ വിവിധ ഉൽപ്പന്നങ്ങൾ ഈ കമ്പനി വിപണിയിലെത്തിച്ചിട്ടുണ്ട്. ‘വിഷന്‍, മിഷന്‍ ഓഫ് രാഷ്ട്രീയ കാമധേനു ആയോഗ്’ എന്ന വിഷയത്തില്‍ നടന്ന ദേശീയ വെബിനാറില്‍ രാഷ്ട്ര കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭ് കതിരിയ ഉല്‍പ്പന്നം പ്രദര്‍ശിപ്പിച്ചു. നേരത്തെ, കോവിഡിനെ ചെറുക്കാൻ രാജസ്ഥാനിൽ ചാണക മാസ്ക്കുപയോഗിച്ചു പരീക്ഷണം നടത്തിയിരുന്നു.