ബാലഭാസ്കറിന്റെ മരണം; അർജുൻ ഉൾപ്പെടെ നാല് പേര്‍ക്ക് നുണപരിശോധന നടത്താന്‍ അനുമതി തേടി സിബിഐ

single-img
9 September 2020

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നുണപരിശോധനയ്ക്ക് സിബിഐ അപേക്ഷ നൽകി . വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി, അർജുൻ, സോബി എന്നിവരെ നുണ പരിശോധനയ്ക്ക് വിധേയമാക്കാനാണ് സിബിഐ അപേക്ഷ നൽകിയത്. ഈ നാലു പേരുടെ നുണപരിശോധനയ്ക്ക് അനുമതി തേടി തിരുവനന്തപുരം സിജെഎം കോടതിയിലാണ് സിബിഐ അപേക്ഷ സമർപ്പിച്ചത്.

നുണപരിശോധന നടത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി കോടതി നാലു പേര്‍ക്കും സമന്‍സ് അയക്കും. അവരുടെ സമ്മതം കൂടി പരിഗണിച്ചാവും നുണപരിശോധന നടത്തുന്നത് സബന്ധിച്ച് അന്തിമതീരുമാനം. മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനിലാണ് നുണപരിശോധന ആവശ്യപ്പെടുന്നത്.

അപകട ദിവസം അര്‍ജുനാണ് വാഹനമോടിച്ചതെന്നാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയടക്കം ഒട്ടേറെപ്പേരുടെ മൊഴി. എന്നാല്‍ അര്‍ജുന്‍ പറയുന്നത് ബാലഭാസ്‌കറാണെന്നാണ്. അപകടത്തിന് മുന്‍പ് തന്നെ വാഹനം അടിച്ചുതകര്‍ത്തിരുന്നുവെന്നാണ് സോബി പറയുന്നത്.

എന്നാല്‍ മറ്റ് സാക്ഷികളോ സാഹചര്യത്തെളിവുകളോ ഇത് ശരിവയ്ക്കുന്നില്ല. ബാലഭാസ്‌കറിന്റെ മരണത്തില്‍ സംശയമുണ്ടെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയവരാണ് പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവും. ഇത്തരത്തില്‍ മൊഴികളില്‍ വ്യക്തത തേടാനാണ് നുണപരിശോധന നടത്തുന്നത്.

ബാലഭാസ്‌കറിന്റെ ബന്ധുക്കൾ അടക്കമുള്ളവർ കൂടുതൽ ദുരൂഹത ഉന്നയിച്ചത് പ്രകാശൻ തമ്പിക്കെതിരെയായിരുന്നു. ബാലഭാസ്‌കറും പ്രകാശൻ തമ്പിയുമായുള്ള സാമ്പത്തിക ഇടപാടുകൾ അടക്കം ബാലഭാസ്‌കറിന്റെ അച്ഛൻ കെസി ഉണ്ണിയും ബാലഭാസ്‌കറിന്റെ ബന്ധു പ്രിയ വേണുഗോപാലും ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങളും സിബിഐ അന്വേഷണ സംഘം പരിശോധിക്കും.