വിവാഹം കഴിപ്പിക്കണമെന്ന ആവശ്യം വീട്ടുകാര്‍ നിരസിച്ചതിനെ തുടർന്ന് പത്താം ക്ലാസുകാരൻ ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു

single-img
8 September 2020

വിവാഹം കഴിപ്പിക്കണമെന്ന ആവശ്യം വീട്ടുകാര്‍ നിരസിച്ചതിനെ തുടർന്ന് പത്താം ക്ലാസുകാരൻ ആറ്റില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. ചാത്തന്നൂരിനു സമീപം ഇത്തിക്കരയാറ്റിലാണു സംഭവം. പത്താം ക്ലാസ് ജയിച്ചു നില്‍ക്കുന്ന പാരിപ്പള്ളി സ്വദേശിയായ 17 കാരനാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. 

ആറ്റിൽ ചാടിയെങ്കിലും നീന്തല്‍ പഠിച്ചിട്ടുള്ളതിനാല്‍ അറിയാതെ നീന്തിത്തുടങ്ങുകയായിരുന്നു. ബാലൻ ആറ്റിൽ ചാടുന്നതു കണ്ട് കരയിലുണ്ടായിരുന്നവര്‍ കൂടെ സചടി രക്ഷപ്പെടുത്തുകയും ചെയ്തു. 

ബാലൻ തനിക്കു വിവാഹം കഴിക്കണമെന്നു വീട്ടുകാരോടു ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു. വീട്ടുകാര്‍ ഇതു നിരസിച്ചതോടെ നിരാശയിലായ ബാലന്‍ പാരിപ്പള്ളിയില്‍ നിന്നു ബസ് കയറി ഇത്തിക്കരയിലെത്തുകയായിരുന്നു.

ഇത്തിക്കരയാറ്റില്‍ ചാടിയെങ്കിലും നേരത്തെ നീന്തല്‍ പഠിച്ചിട്ടുള്ളതിനാല്‍ അറിയാതെ നീന്തിത്തുടങ്ങി. ഇതിനിടെ വെള്ളം പൊങ്ങി നില്‍ക്കുന്ന സമയത്ത്,ആറ്റിലേക്കു ഒരാള്‍ എടുത്തു ചാടുന്നതു കണ്ടവര്‍ ഒപ്പം ചാടി രക്ഷപെടുത്തി കരയിലെത്തിച്ചു. സ്ഥലവാസികൾ അറിയിച്ചതനുസരിച്ച് ചാത്തന്നൂര്‍ പൊലീസ് സ്ഥലത്തെത്തി. ബാലനെ പൊലീസ് പിന്നീട് മാതാപിതാക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു.